ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

By Aswathi

സിനിമയിലെ അഭിനയം പോലെയല്ല, സിനിമാ താരങ്ങളുടെ ദാമ്പത്തിന് ആയുസില്ലെന്നാണ് പൊതുവെ വെപ്പ്. സിനിമയില്‍ നിന്ന് പ്രേമിച്ച് വിവാഹം ചെയ്ത് വേര്‍പിരിഞ്ഞവരുടെ കഥകള്‍ മാത്രമേ ഇത്തരക്കാര്‍ ശ്രദ്ധിക്കുന്നുള്ളു. എന്നാല്‍ സിനിമയില്‍ നിന്നു തന്നെ വിവാഹം ചെയ്ത് മനോഹരമായ കുടുംബ ജീവിതം നയിക്കുന്ന താരദമ്പതികളുമുണ്ട്. ഇന്ദ്രജിത്ത്- പൂര്‍ണിമ ഇന്ദ്രജിത്ത്, ബിജു മേനോന്‍- സംയുക്ത ബിജു മേനോന്‍, ജയറാം- പാര്‍വ്വതി ജയറാം തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

ഇനി വേണമെങ്കല്‍ ദിലീപിനെയും മഞ്ജു വാര്യരെയും പോലെയുള്ള താരങ്ങള്‍ക്ക് ഇവരെ മാതൃകയാക്കാവുന്നതാണെന്ന് പറയാത്തവരും കുറവല്ല. ദിലീപും മഞ്ജുവും മാത്രമല്ല, സിനിമയും അഭിനയവും കണ്ട് പ്രേമിച്ച് ജീവിതം തുടങ്ങി ഒടുക്കം പകുതിയല്‍ നിന്ന് വേര്‍പിരിഞ്ഞ പല താരദമ്പതികള്‍ക്കും ഇവര്‍ മാതൃകയാണ്.

മലയാള സിനിമയുടെ അഭിമാനമായ ജയറാം- പാര്‍വ്വതി ജയറാം ദമ്പതികളുടെ ചില സ്വകാര്യ നിമിഷങ്ങള്‍ ഫോട്ടോ കാണൂ...

സന്തുഷ്ട കുടുംബം

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

ജയറാമും പാര്‍വ്വതിയും മക്കള്‍ കാളിദാസനും മാളവികയും. ഒരു പഴയ കാല ചിത്രം

പ്രണയവിവാഹം

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

ജയറാമിന്റെയും പാര്‍വ്വതിയുടെയും ഒരു പ്രണയ വിവാഹം തന്നെയായിരുന്നു. 1992-ലായിരുന്നു ആ പ്രണയത്തിന് സാഫല്യം കണ്ടത്. നീണ്ട നാലു വര്‍ഷമാണ് ഇവര്‍ പ്രണയിച്ചു നടന്നത്

പാര്‍വവ്വതിയ്ക്ക് വിവാഹം

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു പാര്‍വ്വതി വിവാഹിതയാകുന്നത്.

 പാര്‍വ്വതി മാഡം

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

പാര്‍വ്വതി ഏതാണ്ട് സിനിമയില്‍ തിരക്കുള്ള നടിയായി ഇരിക്കുമ്പോഴാണ് ജയറാം സിനിമയിലേക്കെത്തുന്നത്. താന്‍ ആദ്യം പാര്‍വ്വതിയെ മാഡം എന്നാണ് വിളിച്ചിരുന്നതെന്ന് ഒരു അഭിമുഖത്തില്‍ ജയറാം പറയുകയുണ്ടായി.

ഒരുമിച്ച് എത്രയോ സിനിമകള്‍

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

തലയണ മന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, അര്‍ത്ഥം, ശുഭയാത്ര, അപരന്‍, വിറ്റ്‌നസ് തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ജോഡികളായും അല്ലാതെയും പാര്‍വ്വതിയും ജയറാമും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം പാര്‍വ്വതി

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

വിവാഹത്തിന് ശേഷം പാര്‍വ്വതി തീര്‍ത്തുമൊരു കുടുംബിനിയായി. സിനിമയുടെ ഭാഗത്തേക്കേ തിരിഞ്ഞു നോക്കിയില്ല. അശ്വതി എന്ന പേര് സ്വീകരിച്ചതും വിവാഹത്തിന് ശേഷമാണ്.

നൃത്തവുമായി പാര്‍വ്വതി

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

പാര്‍വ്വതിയെ ജയറാം ഒരിക്കലും അടച്ചിടുകയായിരുന്നില്ല. നൃത്തതിലൂടെ പാര്‍വ്വതി തന്റെ കലാവാസനയെ എന്നു ഉണര്‍വ്വുള്ളതാക്കുന്നുണ്ട്. അതിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് ഒപ്പം ജയറാമുമുണ്ട്

ജയറാം നടനെന്നതിലുപരി

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

ജയറാം നടനെന്നതിലുപരി ആരാണെന്ന് ചോദിച്ചാല്‍ ആദ്യം ഓര്‍മ്മവരുന്നത്, ചെണ്ടയും ആനയും ആണ്. അഭിനയം കഴിഞ്ഞാല്‍ അല്ലെങ്കില്‍ അതിനെക്കാള്‍ മുന്നില്‍ ജയറാമിന് പ്രിയ ചെണ്ടയോടും ആനയോടുമാണ്.

അംഗീകരിക്കപ്പെടാത്ത കലാകാരനോ

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

തമിഴിലും മലയാളത്തിലുമായി എണ്ണം പറഞ്ഞ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കലും പുരസ്‌കാരങ്ങളുടെ കാര്യമെത്തുമ്പോള്‍ ജയറാമിനെ തള്ളും. പല അവസരങ്ങളുണ്ടായിട്ടും ദേശീയ, സംസ്ഥാന പുരസ്‌കാര പട്ടികയില്‍ നിന്ന് അവസാന നിമിഷം ജയറാമിനെ തള്ളുകയായിരുന്നു. ഈ വര്‍ഷവും അത് ആവര്‍ത്തിച്ചു

ജയറാം ഒരു കുടുംബ നാഥന്‍

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

സിനിമയിലും കാലവും കോലവും മാറിയെങ്കിലും ജയറാം എന്നും കുടുംബ പ്രേക്ഷകരുടെ നടനും അവരിലൊരാളുമാണ്. അതിനെല്ലാം ഉപരി താനൊരു കുടുംബ നാഥനുമാണെന്ന് തെളിയിക്കുകയാണ് ജയറാം

മലയാളത്തിന് പുറമെ

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

മലയാളത്തിന് പുറമെ തമിഴ് സിനിമാ ലോകവും ജയറാമിനെ ഏറെ സ്‌നേഹിക്കുന്നുണ്ട്. സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ജയറാമിന്റെ അടുത്ത സഹൃത്തുക്കളിലൊരാളാണ് ഉലക നായകന്‍ കമല്‍ ഹസന്‍

മക്കള്‍

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

കാളിദാസനും മാളവികയുമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും പ്രണയത്തിന്റെ സിംപല്‍

 കാളിദാസന്‍

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

അഭിനയിച്ച രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തന്നെ അച്ഛന് ലഭിക്കാത്ത നാഷണല്‍ അവാര്‍ഡ് നേടിയ കൊച്ചു കലാകാരനാണ് കാളിദാസന്‍. എന്റെ വീട് അപ്പൂന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങളിലാണ് കാളിദാസന്‍ അഭിനയിച്ചത്.

ഇവരെ കണ്ടു പഠിക്കട്ടെ

ജയറാമിന്റെയും പാര്‍വ്വതിയുടെയും ചില സ്വകാര്യ നിമിഷങ്ങള്‍

തൊട്ടതിനും പിടിച്ചതിനും വിവാഹ മോചനം എന്ന് പറയുന്ന പുതുതലമുറക്കാര്‍ ഈ ദമ്പതികളെ മാതൃകയാക്കട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X