ഇതാരാണെന്ന് മനസ്സിലായോ?
ഇതാരാണെന്ന് മനസ്സിലായോ എന്ന ചോദ്യത്തിന് ഇവിടെ പ്രശസ്തിയില്ല. കഴിഞ്ഞ നാല് ദിവസമായി ചില്ലറ വിവാദങ്ങള്‍ നേരിടുന്നുണ്ടെങ്കിലും മോഹന്‍ലാലിന്റെ ഒരു ഫോട്ടോ കാണിച്ച് ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചാല്‍, ഏത് മേക്കപ്പിലാണെങ്കിലും മലയാളികള്‍ തിരിച്ചറിയും.
മുപ്പത്തിയാറ് വര്‍ഷത്തിനിടെ മോഹന്‍ലാല്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങള്‍ ഒത്തിരിയാണ്. എന്നാല്‍ അതിലൊന്നും പെടാത്ത ഒരു വേഷമാണ് ചുവടെ കാണുന്നത്. ഫേസ്ബുക്കില്‍ പെട്ടന്ന് തലപൊക്കിയ മോഹന്‍ലാലിന്റെ പഴയ ഫോട്ടോകളിലൊന്നാണിത്.

തല പൂര്‍ണ്ണമായും മൊട്ടയടിച്ച് നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. പക്ഷെ മീശയുണ്ട്. മീശയ്ക്ക് നല്ല കറുപ്പുമുണ്ട്. ലാലിന്റെ ദ കംപ്ലീറ്റ് ആക്ടറ്റര്‍ എന്ന വെബ്‌സൈറ്റില്‍ നിന്നാണ് ഫോട്ടോ പുറത്തു വന്നിരിക്കുന്നത്.
ആദ്യ കാലത്തെ സിനിമകളുടെ ചിത്രീകരണത്തിനിടെ എടുക്കുന്ന ഫോട്ടോകളും ചില കുടുംബ ചിത്രങ്ങളും മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിടാറുണ്ട്. അത്തരത്തില്‍ പുറത്തുവിട്ടതാവാം ഈ ചിത്രം.


Click it and Unblock the Notifications