»   » ഓര്‍മകളിലേക്കൊന്ന് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ.. എങ്കില്‍ ഇത് കാണൂ..

ഓര്‍മകളിലേക്കൊന്ന് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ.. എങ്കില്‍ ഇത് കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ കാലത്തിലേക്ക്.. ഓര്‍മകളിലേക്ക്.. ബാല്യത്തിലേക്ക് ഒരു മടക്കയാത്ര ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം പലര്‍ക്കും അവരുടെ ബാല്യം തന്നെയാണ്. ഗൃഹാതുരത്വം എന്ന് പറഞ്ഞ് നിരാശപ്പെടും എന്നല്ലതെ ആരും മടങ്ങിപ്പോവാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ ഇതാ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര.

വിനീത് ശ്രീനിവാസന്‍ കണ്ടോ... സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സിനിമമോഹി

സബിന്‍ കെ അയ്യപ്പന്‍ സംവിധാനം ചെയ്ത ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര (Once - A Ride To Bloom Again) എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. വാട്‌സ് ആപ്പ് സൗഹൃദത്തിലേക്ക് മാറിയ കാലത്തില്‍ നിന്ന് ഒരു മടക്കയാത്രയാണ് ചിത്രം. നാല് സുഹൃത്തുക്കളുടെ ബാല്യവും സൗഹൃദവും ആദ്യ പ്രണയവും ഏഴ് മിനിട്ട് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തില്‍ കാണിക്കുന്നു.

once

വൈശാഖ് സോമനാഥന്റെ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകരില്‍ ഗൃഹാതുരത്വത്തിന്റെ അനുഭവം ഉണ്ടാക്കുന്നത്. അരുണ്‍ രാജ്, നിജോ ജോണ്‍ എന്നിവരുടെ ഛായാഗ്രഹണം മികവ് രണ്ട് കാലത്തെയും കാലവ്യത്യാസത്തെയും കൃത്യമായി അടയാളപ്പെടുത്തി. ഗുഡ് ഫിലിം കമ്പനിയാണ് ഓര്‍മകളിലേക്കുള്ള ഈ മടക്കയാത്ര നിര്‍മിച്ചിരിയ്ക്കുന്നത്.

ഗീവര്‍ഗ്ഗീസ്, അനസ് ഖജ, എബി ജോ പീറ്റര്‍, അഖില്‍ ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില നിമിഷങ്ങളെ വീണ്ടും ഓര്‍മിപ്പിച്ച ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത് ബേസില്‍ വാര്‍ഗ്ഗീസ് ജോസാണ്. ഓര്‍മകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഹ്രസ്വ ചിത്രം നല്ല അനുഭവമായിരിയ്ക്കും.. കാണൂ..

English summary
A Malayalam Nostalgic short film directed by Sabin K Ayyappan, which shows the Unforgettable memories of Life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam