വിക്രമനും ആദിത്യനും വീണ്ടും വരുന്നു ?

By Aswathi

പോയവര്‍ഷം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ലാല്‍ ജോസിന്റെ വിക്രമാദിത്യന്റെ രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രശസ്ത ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേ കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ടൈറ്റില്‍ റോളില്‍ ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും എത്തിയ ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായെത്തിയത്. വിക്രമന്റെയും ആദിത്യന്റെയും അവരുടെ കളിക്കൂട്ടുകാരിയായ ദീപികയുടെയും കഥയാണ് വിക്രമാദിത്യന്‍ എന്ന ചിത്രം.

vikramadithyan

ഇവര്‍ക്കൊപ്പം അനൂപ് മേനോന്‍, ലെന, ജോയി മാത്യു തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ നിവിന്‍ പോളി ഒരു അതിഥി താരമായും എത്തി. നൂറ് ദിവസം തിയേറ്ററില്‍ തകര്‍ത്തോടിയ ചിത്രം നിര്‍മിച്ചത് ലാല്‍ജോസ് തന്നെയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് വിക്രമാദിത്യന് തിരക്കഥയൊരുക്കിയത്.

ഇപ്പോള്‍ ലാല്‍ജോസ് നീന എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. വിജയ് ബാബുവും ആന്‍ അഗസ്റ്റിനുമാണ് ചിത്രത്തിലെ താരജോഡികള്‍. മുന്‍ മിസ് കേരള ദീപ്തി സാതിയും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. നീന കഴിഞ്ഞാല്‍ ലാല്‍ജോസ് നിവിന്‍പോളിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കേട്ടിരുന്നു.

അതേ സമയം, തനിക്ക് റീമേക്കുകളിലോ സീക്വന്‍സ് ചിത്രങ്ങളിലോ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മുമ്പൊരിക്കല്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. വിക്രമാദിത്യന്‍ എന്ന ചിത്രം ഒരു സ്വീക്വന്‍സ് ചിത്രത്തിന്റെ മൂഡിലാണ് അവസാനിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X