»   » മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നയാഗ്രയില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്!

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നയാഗ്രയില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്!

Posted By:
Subscribe to Filmibeat Malayalam

1979 ല്‍ പുറത്തിറങ്ങിയ ഏഴാം കടലിനക്കരെ എന്ന പാട്ടിന് ശേഷം മൂന്ന് പതിറ്റാണ്ടു കഴിഞ്ഞ് മറ്റൊരു ചിത്രം കൂടെ നയാഗ്ര വെള്ളച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചു. ദിലീപും മംമ്ത മോഹന്‍ദാസും മുഖ്യവേഷത്തിലെത്തുന്ന ടു കണ്ട്രീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം നയാഗ്രയില്‍ സംഭവിച്ചത്

ദിലീപും മംമ്തയും അഭിനയിക്കുന്ന ഒരു വെളുവെളുത്തൊരു പെണ്ണ് എന്ന ഗാന രംഗമാണ് ഇവിടെ ചിത്രീകരിച്ചത്. ഹോളിവുഡിലെ സ്‌റ്റെഡി ക്യാം ഓപ്പറേറ്ററായ ബ്രിട്ടീഷുകാരന്‍ ജോ ഡിയാന്‍കോയുടെ സഹായത്തോടെയായിരുന്നു ചിത്രീകരണം.

dileep-mamta

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ചിത്രീകരണം നടന്നില്ല. ഷാഫി സംവിധാനം ചെയ്യുന്ന ട്രൂ കണ്ട്രീസ് നിര്‍മിയ്ക്കുന്നത് രജപുത്ര രഞ്ജിത്താണ്. ചിത്രത്തില്‍ സുരാജ്, അജു വര്‍ഗീസ്, നമിതാ പ്രമോദ്, ലെന എന്നിവരും അഭിനയിക്കുന്നുണ്ട്.

ഐവി ശശി സംവിധാനം ചെയ്ത ഏഴാം കടലിനക്കരെ എന്ന ഗാനമാണ് അവസാനമായി നയാഗ്രയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗാനം. പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് വിശ്വനാഥന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം വാണി ജയറാമും ജോളി ഏബ്രഹാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

English summary
A Song from Dileep staring Two Countries pictured by the background Niagara Falls
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam