»   » സിനിമാ പ്രേമികള്‍ക്കായി ഇതാ സിനിമാ മോഹിയുടെ ഒരു മനോഹര ഗാനം

സിനിമാ പ്രേമികള്‍ക്കായി ഇതാ സിനിമാ മോഹിയുടെ ഒരു മനോഹര ഗാനം

Posted By:
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയ്ക്കകത്ത് ഒത്തിരി പുതിയ സംവിധായകരുണ്ട്. പോയ ഒരുവര്‍ഷം അഭിനേതാക്കളുടേതല്ല, സംവിധായകരുടെ കുത്തൊഴുക്കാണ് പ്രേക്ഷകര്‍ കണ്ടത്. അവരില്‍ നിന്നെല്ലാം ഓം ശാന്തി ഓശാനെയും 1993 യെയും പോലുള്ള മികച്ച സിനിമകള്‍ പുറത്തുവന്നു. ഓരോ സംവിധായകനും ജനിക്കുന്നതിന് പിന്നില്‍ വലിയൊരു കഥയുണ്ട്.

ഈ തലമുറയിലെ സിനിമയെ സ്‌നേഹിക്കുന്ന മിക്കവരും ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. ഈ സമകാലിക വിഷയത്തെ ആസ്പദമാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ഞാന്‍ സിനിമാ മോഹി.

cinemamohi

നേരത്തെ പ്രിന്‍സ് ജോയി എട്ടുകാലി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പ്രാദേശിക അവാര്‍ഡുകള്‍ മുതല്‍ അന്തര്‍ദേശീയ അവാര്‍ഡുകള്‍ വരെ ലഭിച്ച എട്ടുകാലിയുടെ അതേ ടീമാണ് സിനിമാ മോഹിയ്ക്ക് പിന്നിലും.

Also Read: എട്ടുകാലിയെ കണ്ടിട്ടുണ്ടോ, ദേ ഒരു എട്ടുകാലി

ചിത്രത്തിന്റെ രകസരമായ ടീസറും പാട്ടുകളും റിലീസ് ചെയ്തു. സിനിമയോടുള്ള അഭിനിവേശത്തോടൊപ്പം ഒരു റൊമാന്റിക് അനുഭവവും നല്‍കുന്നതാണ് ചിത്രത്തിലെ പാട്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ശ്രീനാഥ് നായരാണ് പാട്ട് പാടിയിരിക്കുന്നത്. ഗാന രംഗത്തും ശ്രീനാഥ് എത്തുന്നു. മനു രഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സാജന്‍ കെ റാമാണ്. ഇനി ആ മനോഹരമായ പാട്ടൊന്ന് കേട്ടുനോക്കൂ...

English summary
A song from the short film Njan Cinemamohi by Prince Joy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam