ജയറാം ചെണ്ട കൊട്ടുക മാത്രമല്ല, വേണ്ടി വന്നാല്‍ ദഫ്മുട്ടും നടത്തും
ജയറാം മികച്ച ഒരു ചെണ്ട വിദ്വാന്‍ ആണെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ ജയറാം നടത്തി പവിഴമല്ലിത്താര മേളവും തുടര്‍ന്ന് ലഭിച്ച കലാമണ്ഡലം എംകെകെ പുരസ്‌കാരവും വാര്‍ത്തയായിരുന്നു.
എന്നാല്‍ ചെണ്ട മാത്രമല്ല, വേണ്ടി വന്നാല്‍ ജയറാം ദഫ്മുട്ടും നടത്തും. 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന പുതിയ ചിത്രത്തിലാണ് ജയറാമിന്റെ ദഫ് മുട്ട്. ജയറാം ദഫ് മുട്ടുന്ന ചിത്രം ആസിഫ് അലി ഫേസ്ബുക്കിലിട്ടിട്ടുണ്ട്.

നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും ജയറാമുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ഇവരെ കൂടാതെ കനിഹയും മീരനന്ദനും നായികമാരായെത്തുന്നു. ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടിന്റേയാണ് തിരക്കഥ.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രമാണ് ജയറാമിന്റെ അടുത്ത റിലീസ്. പ്രിയമാണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം നരേയന്‍ തിരിച്ചുവരുന്നതും ഈ ചിത്രത്തിലൂടെയാണ്.


Click it and Unblock the Notifications











