twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന് ഈ വാലന്റെന്‍സ് സ്‌പെഷ്യലായിരുന്നു

    By Aswathi
    |

    ഇത്തവണത്തെ വാലന്റന്‍സ് ഡേ ദുല്‍ഖര്‍ സല്‍മാന് സ്‌പെഷ്യലായിരുന്നു. അമല്‍ സൂഫിയയുമൊത്തുള്ള ജീവിതം തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുന്നു. അതൊരു വശത്ത് നില്‍ക്കുമ്പോള്‍, ഈ വര്‍ഷം ദുല്‍ഖര്‍ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളുടെ റിലീസ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.

    രണ്ട് വ്യത്യസ്ത പ്രണയകഥകള്‍ പറയുന്ന ചിത്രങ്ങള്‍, രണ്ട് ഭാഷയിലുള്ള ചിത്രങ്ങള്‍, രണ്ട് കാലഘട്ടത്തിലെ സംവിധായകരുടെ ചിത്രങ്ങള്‍...ഓകെ കണ്‍മണിയും, 100 ഡെയ്‌സ് ഓഫ് ലവ്വും. രണ്ട് ചിത്രങ്ങളുടെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് വാലന്റെന്‍സ് ഡേയിലാണ്. തന്റെ ഈ വര്‍ഷത്തെ വാലന്റെന്‍സ് ഡേ സ്‌പെഷ്യലാണെന്ന് പറഞ്ഞ് ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പോസ്റ്റിയിരിക്കുന്നത്.

    dulquar-salman

    മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന ചിത്രത്തെ തമിഴകം എന്നപോലെ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ഇരു ചിത്രങ്ങള്‍ക്കും സാമ്യതകള്‍ ഏറെയാണ്.

    dulquer-salmaan-movies

    ആദ്യത്തേത് നായികയാണ്. ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദ് ചിത്രത്തിലിടെ ദുല്‍ഖറിന്റെ ലക്കി പെയറായി മാറിയ നിത്യ മേനോനാണ് ഇരു ചിത്രങ്ങളിലെയും നായിക. രണ്ട് ചിത്രങ്ങളും പറയുന്നത് മനോഹരമായ പ്രണയകഥകളാണ്. അതുകൊണ്ട് തന്നെയാവും വാലന്റെന്‍സ് ഡേയ്ക്ക് തന്നെ ഇരു ചിത്രങ്ങളുടെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

    dulquer-salmaan-movies-1

    ജാനുസ് മുഹമ്മദ് തന്നെയാണ് 100 ഡെയ്‌സ് ഓഫ് ലവ്വിന് തിരക്കഥയൊരിക്കിയിരിക്കുന്നതും. വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    dulquer-salmaan-movies-2

    മണിരത്‌നം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണിയില്‍ പ്രകാശ് രാജും കനിഹയുമാണ് മറ്റ് രണ്ട് പ്രധാന താരങ്ങള്‍. മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും സസ്‌പെന്‍സാണ്. പിസി ശ്രീറാം ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നതും. മാര്‍ച്ചില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

    English summary
    Dulquer Salmaan. the young charming actor, is all excited about this Valentine's Day. In personal life, Dulquer is celebrating his 4th Valentine's Day with his lovely wife Amal Sufiya. In profession, the actor is all set to relase his two ambitious projects, Ok Kanmani-a Tamil-Malayalam bilingual movie, directed by Mani Ratnam and 100 Days Of Love, directed by debutante Jenuse Mohammed, son of veteran director Kamal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X