ധൈര്യമാണ് ഒരാളുടെ വിജയം: മഞ്ജു വാര്യര്‍
ധൈര്യമാണ് ഒരാളുടെ വിജയം എന്ന് മഞ്ജു വാര്യര്‍ പറയുമ്പോള്‍ പലരും കൂട്ടി വായിക്കുന്നത് മഞ്ജു ദിലീപ് വിവാഹ മോചനവുമായി ബന്ധിപ്പിച്ചായിരിക്കും. ആന്തരികമായി അതിനങ്ങനെ ഒരര്‍ത്ഥം കല്‍പിക്കാമെങ്കിലും സംഭവം അത് മാത്രമല്ല.
മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയ 'ഹൗ ഓള്‍ഡ് ആര്‍ യു' ആണ് വിഷയം. ചിത്രം തിയേറ്ററില്‍ 75 ദിവസം പിന്നിട്ടു. വിജയാഘോഷത്തില്‍ മഞ്ജു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെ കുറിച്ചാണ് പറയുന്നത്. നിരുപമ എന്ന വീട്ടമ്മ നേടിയ വിജയം ഈ ധൈര്യത്തിലൂടെയാണെന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.

ഒരു വീട്ടമ്മയായ സാധാരണ പെണ്ണിന് ലഭിക്കുന്ന പ്രോചദനമാണ് ചിത്രം. ധൈര്യത്തിന്റെ ആദ്യപടി. ചരിത്രപരമായ വിജയത്തിലാണ് ചിത്രമെന്നും പോസ്റ്റില്‍ പറയുന്നു. ഒപ്പം ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് യുടെയും ഒപ്പംമഭിനയിച്ച കുഞ്ചാക്കോ ബോബന്റെയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പേരും എടുത്ത് പറയുന്നുണ്ട്.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ നിരുപയുടെ ജീവിതത്തിന് സമാനമാണ് ഇപ്പോള്‍ മഞ്ജു വാര്യരുടെയും ജീവിതം. അതുകൊണ്ട് നടി ഉദ്ദേശിച്ചത് സ്വന്തം ജീവതവും ആവാം എന്നാണ് ചിലരുടെ കണ്ടെത്തല്‍.


Click it and Unblock the Notifications