മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

By Rohini

ഒത്തിരി ചിത്രങ്ങളില്‍ മോഹന്‍ലാലും മുകേഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ഇന്റസ്ട്രിയിലെ അടുത്ത കൂട്ടുകാരുമാണ്. ലാല്‍ എന്ന പ്രതിഭയ്‌ക്കൊപ്പം ഒരു തെലുങ്ക് ഷൂട്ടിങ് ലൊക്കേഷനില്‍ പോയ അനുഭവം മുകേഷ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഹൈദരാബാദില്‍ വച്ച് പ്രിയദര്‍ശന്റെ കാക്കുകയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് മോഹന്‍ലാലും മുകേഷും കൂടെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയത്. ലാലിന്റെ അടുത്ത സുഹൃത്തും തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാറുമായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്നുണ്ടായ അനുഭവം മുകേഷ് പറയുന്നത് സ്ലൈഡുകളിലൂടെ വായിക്കൂ

തെലുങ്ക് ഷൂട്ടിങ് ലൊക്കേഷനിലെത്തി

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് തെലുങ്ക് പടത്തിന്റെ സെറ്റില്‍ ചെന്നു. മോഹന്‍ലാലിനെ കണ്ട പാടെ, ടേക്ക് നടക്കുകയായിരുന്ന ഒരു സീനില്‍ സ്വയം കട്ട് പറഞ്ഞിട്ട് ആ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ഓടി വന്നു. അവിടെ ഷൂട്ടിംഗ് സ്തംഭിച്ചു. സംവിധായകനും, നിര്‍മ്മാതാവും ഉള്‍പ്പെടെ ഒരു സംഘം, മോഹന്‍ലാലിന്റെയും, എന്റെയും പിന്നാലെ കൂടി.

ഷൂട്ടിങ് കാണാന്‍ തീരുമാനിച്ചു

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

ഒരുപാട് നേരത്തെ സല്‍ക്കാരത്തിനു ശേഷം ഞങ്ങള്‍ തിരികെ പോരാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് പ്രിയദര്‍ശന്റെ കോള്‍ വന്നത്. ഷൂട്ട് തുടങ്ങാന്‍ വൈകും എന്ന് പറയാനാണ് അദ്ദേഹം വിളിച്ചത്. അത് കേട്ടപ്പോള്‍, മോഹന്‍ലാല്‍ പറഞ്ഞു, 'എന്നാപ്പിന്നെ നമുക്ക് ഇവിടിരിക്കാം, ഇവരുടെ ഷൂട്ടിംഗ് കാണാം'.

ലൊക്കേഷനില്‍ മാറിയിരുന്നു

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

വീണ്ടും ഞങ്ങള്‍ തെലുങ്ക് പടത്തിന്റെ സെറ്റില്‍ എത്തി. നേരത്തെ നടന്നതിന്റെ ആവര്‍ത്തനം. എല്ലാവരുടെയും ശ്രദ്ധ മോഹന്‍ലാലിലും, എന്നിലും മാത്രമായി. ഷൂട്ടിങ്ങിന് തടസ്സം വരാതിരിക്കാനായി, അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയിട്ട്, ഒരല്‍പ്പം ദൂരെ മാറിയിരുന്ന്, മോഹന്‍ലാലും, ഞാനും ആ ഷൂട്ട് കാണാന്‍ തീരുമാനിച്ചു.

ഷൂട്ടിങ് നടന്നില്ല

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

സമയം കടന്നു പോയി. ഏതാണ്ട് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും, അവിടെ ഒന്നും നടക്കുന്ന ലക്ഷണമില്ല. ഒടുവില്‍ ഒരു സഹസംവിധായകന്‍ വന്ന് എന്നെ വിളിച്ച് ദൂരെ മാറ്റി നിര്‍ത്തി പറഞ്ഞു, 'സാര്‍, തെറ്റിദ്ധരിക്കരുത്. താങ്കളും, മോഹന്‍ലാല്‍ സാറും ഇവിടെ നിന്ന് പോകണം. എന്നാലെ ഷൂട്ട് നടക്കൂ. പ്ലീസ്...'

സൂപ്പര്‍സ്റ്റാറിന് ആത്മവിശ്വാസമില്ല

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

ഞാന്‍ അന്തം വിട്ടു പോയി. പുള്ളിയോട് അതെന്താ കാരണം എന്ന് ചോദിച്ചു. അതിന് അയാളുടെ മറുപടി ഇപ്രകാരമായിരുന്നു, 'അയ്യോ വേറൊന്നും വിചാരിക്കല്ലേ സാര്‍ മോഹന്‍ലാല്‍ സാര്‍ ഇവിടെ ഇരുന്നാല്‍ തനിക്ക് അഭിനയിക്കാന്‍ പറ്റില്ല എന്നാണ് നമ്മുടെ സ്റ്റാര്‍ പറയുന്നത്. അദ്ദേഹത്തിന് മോഹന്‍ലാല്‍ സാറിന്റെ മുന്നില്‍ അഭിനയിക്കാനുള്ള ആത്മവിശ്വാസം ഇല്ല. എത്ര ചെയ്താലും അത് ശരിയാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാല്‍ സാറിന്റെ ഏറ്റവും വലിയ ആരാധകനാണ് നമ്മുടെ സ്റ്റാര്‍. ചിലപ്പോള്‍ അതാവാം കാരണം. സാര്‍ ഒന്ന് സഹകരിക്കണം. പ്ലീസ്...'

മോഹന്‍ലാലിനെ നോക്കി

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

ഇത് കേട്ടതും, ഞാന്‍ മെല്ലെ തിരിഞ്ഞ്, അവിടെ കസേരയില്‍ ഇരിക്കുന്ന മോഹന്‍ലാലിനെ ഒന്ന് നോക്കി. 'എന്തോന്നെടെയ്' എന്ന ഭാവത്തില്‍ എന്നോട് അദ്ദേഹം കൈ ആംഗ്യം കാണിച്ചു. 'ഹേയ് ഒന്നുമില്ല' എന്ന ഭാവത്തില്‍ തിരികെ കൈ ആംഗ്യം കാണിച്ച ഞാന്‍ കോരിത്തരിച്ചു പോയി. കാരണം, അവിടെ ആ കസേരയില്‍ ഇരുന്ന് എന്നോട് ആശയവിനിമയം നടത്തുന്നത്, ലോകത്തിലെ ഏറ്റവും വലിയ അഭിനയ വിസ്മയങ്ങളിലൊന്നാണ് എന്ന ആ സത്യം എന്റെ ഉള്ളില്‍ അളവില്ലാത്ത സന്തോഷത്തിന്റെ അലകള്‍ സൃഷ്ടിച്ചു എന്നതാണ്.

അഹങ്കാരത്തോടെ ലാലിനെയും വിളിച്ചിറങ്ങി

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

തെല്ലൊരു അഹങ്കാരത്തോടെ, ലാലിന്റെ കയ്യും പിടിച്ച് ആ സ്റ്റുഡിയോ ഫ്‌ലോര്‍ വിട്ട് വെളിയില്‍ പോകുമ്പോള്‍, ആ സഹസംവിധായകന്റെ വാക്കുകള്‍ അപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു, 'അദ്ദേഹത്തിനു മോഹന്‍ലാല്‍ സാറിന്റെ മുന്നില്‍ അഭിനയിക്കാനുള്ള ആത്മവിശ്വാസം ഇല്ല. എത്ര ചെയ്താലും അത് ശരിയാവില്ല എന്നാണ് അദ്ദേഹം പറയുന്നത്' - മുകേഷ് പറഞ്ഞു

മോഹന്‍ലാല്‍ ഇരുന്നാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍; മുകേഷ് അനുഭവം പറയുന്നു

മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവനായി വായിക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X