ഈ ഫോട്ടോയില്‍ പരിചയമുള്ള ആരെയെങ്കിലും കാണുന്നുണ്ടോ?
നടിമാര്‍ക്ക് മാത്രമല്ല, രൂപത്തിലും കോലത്തിലും നടന്മാര്‍ക്കും വലിയ തോതില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതും യുവതാരങ്ങള്‍. ആദ്യ ചിത്രത്തില്‍ കണ്ടതില്‍ നിന്ന് എത്രയോ മാറിയിരിക്കുന്നു. കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ കണ്ട ഫഹദ് ഫാസില്‍ ആയിരുന്നില്ല ചാപ്പാ കുരിശില്‍ എത്തുമ്പോള്‍.
മലര്‍വാടി ആര്‍ട്ക്ലബ്ബില്‍ കണ്ട പ്രകാശന് (നിവിന്‍ പോളി) എങ്ങനെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ വിനോദാകാന്‍ കഴിഞ്ഞു. താടിയും കോലവും പോയപ്പോള്‍ നിവിന്‍ പോളി അവിടെ തീര്‍ത്തും ഒരുു കോളേജ് പയ്യന്‍ ആകുകയായിരുന്നു. അങ്ങനെയെങ്കില്‍ താഴേ കാണുന്ന ചിത്രത്തില്‍ സുപരിചിതനായ ഒരാളുണ്ട്. അയാളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ..??

അധികമൊന്നും ചിന്തിക്കാതെ ചിലര്‍ക്കെങ്കിലും പറയാന്‍ സാധിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍, ഇപ്പോള്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവ നടന്‍. നടുവില്‍ നില്‍ക്കുന്ന ആ മീശയില്ലാത്ത യുവാവിന് ദുല്‍ഖര്‍ സല്‍മാന്റെ മുഖഛായ ഇല്ലേ. അതെ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ.
ദുല്‍ഖറിന്റെ ഈ മുഖം കണ്ട് അധികമാരും ഞെട്ടാന്‍ വഴിയില്ല. കാരണം, മമ്മൂട്ടിയുടെ മൂത്ത മകളുടെ വിവാഹത്തിനെടുത്ത ഫോട്ടോയിലുള്ള ദുല്‍ഖറിന്റെ രൂപവും ഇന്നത്തെ ദുല്‍ഖറിന്റെ ഫോട്ടോയും സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ച ചെയ്തതാണ്. ഈ ചിത്രവും സോഷ്യല്‍ മീഡിയിയൂടെ തന്നെയാണ് പ്രചരിച്ചത്.
പൊടിമീശയും മുളച്ചുവരുന്ന കുറ്റിത്താടിയും ഇല്ലാതെയായപ്പോള്‍ ദുല്‍ഖറിനെ തിരിച്ചറിയാന്‍ പോലും കഴിയാതെ പോയി. ഹെയര്‍ സ്‌റ്റൈലിലെ മാറ്റവും അതിനൊരു കാരണമാണ്. എന്തായാലും ദുല്‍ഖറിന്റെ ആരാധകര്‍ക്ക് തെറ്റില്ല, ഇത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ.


Click it and Unblock the Notifications