For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനെന്താണ് അവരോട് ചെയ്തത്? അവനെനിക്ക് സഹോദരനെ പോലെ; പൊട്ടിക്കരഞ്ഞ് സണ്ണി ലിയോണിന്റെ സിനിമയിലെ നടി

  |

  തമിഴ്നാട്ടിൽ ടെലിവിഷൻ രം​ഗത്ത് നിന്നും പ്രശസ്തയായി മാറിയ താരമാണ് ദർശ ​ഗുപ്ത. കുക്ക് വിത്ത് കോമാളി എന്ന കുക്കറി ഷോയാണ് ദർശ ​ഗുപ്തയ്ക്ക് ജനശ്രദ്ധ നൽകിയത്. ഈ ഷോയിലൂടെ തരം​ഗം സൃഷ്ടിക്കാൻ ദർശനയ്ക്ക് കഴിഞ്ഞു. 2 മില്യൺ ഫോളോവേഴ്സ് താരത്തിനുള്ളത്. രുദ്ര താണ്ഡവം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്കും ദർശ ​ഗുപ്ത കടന്ന് വന്നു.

  ഓ മൈസ് ​ഗോസ്റ്റ് ആണ് ദർശയുടെ പുതിയ സിനിമ. സണ്ണി ലിയോൺ നായിക ആയെത്തുന്ന ആദ്യ തമിഴ് സിനിമ ആണിത്. സതീഷ്, ജിപി മുത്തു തുടങ്ങിയവരും സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു.

  Also Read: 'ഭർത്താവ് പണക്കാരനാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല; രണ്ടാം വിവാഹത്തിന് മടിക്കുന്നവരോട് പറയാനുള്ളത്'

  ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷണൽ പരിപാടിക്കിടെ നടന്ന സംഭവമാണ് ചർച്ച ആവുന്നത്. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പൊട്ടിക്കരയുകയാണ് ദർശ ​ഗുപ്ത. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ ദർശ മറുപടി നൽകി.

  ചില മീഡിയകളിൽ താൻ അഹങ്കാരി ആണെന്ന് ചിത്രീകരിക്കുന്നെന്നും ഇത് തന്നെ മാനസികമായി വിഷമിപ്പിക്കുന്നെന്നും ദ​ർശ പറയുന്നു. ഞാനിവരോട് എന്ത് തെറ്റാണ് ചെയ്തത്. എന്നെ എന്തിനാണ് അങ്ങനെ ചിത്രീകരിക്കുന്നതെന്ന് ചോദിച്ചാണ് നടി കരയുന്നത്.

  Also Read: എന്റെ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍; കല്യാണദിവസം അച്ഛൻ നാറ്റിച്ചു, വേദിയിലേക്ക് വിളിച്ചതിനെ കുറിച്ച് ധ്യാൻ

  'ഇന്നലെ ഞാൻ നടക്കുമ്പോൾ പിറകിൽ നിന്ന് എന്റെ ഡ്രസിൽ ആരോ ചവിട്ടിയതായി തോന്നി. ഞാൻ തിരിഞ്ഞ് ചവിട്ടിയ ആളെ നോക്കി. അവൻ എന്റെ അസിസ്റ്റന്റ് ആയിരുന്നു. എന്നേക്കാൾ ഇളയവനായ അവനെ ഞാൻ സഹോദരനെ പോലെയാണ് കണ്ടത്. പക്ഷെ എനിക്ക് അഹങ്കാരമാണെന്ന തരത്തിലാണ് ആ വീഡിയോ വന്നത്,' ദർഷ പറഞ്ഞതിങ്ങനെ. ഇതിനകം നടിയുടെ കരച്ചിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ഇത്ര ചെറിയ കാര്യത്തിന് ആരെങ്കിലും കരയുമോ എന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ചിലർ നടിയെ ആശ്വസിപ്പിക്കുന്നു. എല്ലാവരെയും കുടുംബത്തെ പോലെയാണ് ഞാൻ കാണുന്നത്. എനിക്ക് കുട്ടിക്കളി ആണെന്നാണ് എന്നോടടുപ്പമുള്ളവർ പറയുന്നത്. എന്നിട്ടും എനിക്ക് അഹങ്കരാണെന്ന തരത്തിൽ മാധ്യമങ്ങൾ കാണിച്ചപ്പോൾ വിഷമം വന്നെന്ന് നടി പറയുന്നു.

  ഇതേ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ ദർശയുടെ പേരിൽ വിവാ​ദം വന്നിരുന്നു. സണ്ണി ലിയോണിനൊപ്പം ചെന്നെെയിൽ പങ്കെടുത്ത പരിപാടിക്കിടെ ആയിരുന്നു ഇത്. ഓ മൈ ​ഗോസ്റ്റിൽ ഒപ്പം അഭിനയിക്കുന്ന സതീഷ് എന്ന നടൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം ആയിരുന്നു ഇതിന് കാരണം.

  സണ്ണി ലിയോൺ സാരി ധരിച്ചായിരുന്നു പരിപാടിക്ക് എത്തിയത്. ദർശ ​ഗ്ലാമറസ് ആയ വസ്ത്രവും. സാരി ധരിച്ച സണ്ണി ലിയോണിനെ നടൻ അഭിനന്ദിക്കുകയും ദർശയെ കളിയാക്കി സംസാരിക്കുകയും ചെയ്തു.

  ​ഗായിക ചിന്മയി ഉൾപ്പെടെയുള്ളവർ നടനെതിരെ വിമർശനം ഉന്നയിച്ചു. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി സതീഷ് രം​ഗത്തെത്തി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ദർശ തന്റെ അടുത്ത സുഹൃത്താണെന്നും സതീഷ് പറഞ്ഞു. സണ്ണി ലിയോൺ തെന്നിന്ത്യയിൽ ഡാൻസ് നമ്പറുകളുമായി എത്തിയിട്ടുണ്ടെങ്കിലും താരം പ്രധാന വേഷം ചെയ്യുന്ന ആദ്യ തമിഴ് സിനിമ ആണ് ഓ മൈ ​ഗോസ്റ്റ്. ഡിസംബർ 30 നാണ് സിനിമ റിലീസ് ചെയ്തത്.

  Read more about: sunny leone
  English summary
  A Video Of Actress Dharsha Gupta Crying In Front Of Camera Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X