അട്ടപ്പാടിയില്‍ ഗ്രാമത്തിന് സുരേഷ് ഗോപിയുടെ പേര്

By Lakshmi

അടുത്തിടെയായി സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായ ഇടപെടലുകളും അഭിപ്രായപ്രകടനകളും നടത്തുന്നയാളാണ് സൂപ്പര്‍താരം സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും സാമൂഹിക അനീതികളുടെ കാര്യത്തിലായാലും പ്രതികരിക്കാനും സ്വന്തം നിലപാട് തുറന്ന് പറയാനും സുരേഷ് ഗോപിയ്ക്ക് മടിയില്ല.

വെള്ളിത്തിരയിലെ ആക്ഷന്‍ ഹീറോയ്ക്ക് ഇതുകൊണ്ടുതന്നെ റിയല്‍ റൈഫിലും അത്തരമൊരു പരിവേഷം കൈവന്നുകഴിഞ്ഞു. അടുത്തിടെ സുരേഷ് ഗോപി അട്ടപ്പാടി മേഖലയിലെ ഒരു ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

suresh-gopi-1

വ്യാജ ചാരായം വാറ്റലും വില്‍പ്പനയും തകൃതിയായി നടക്കുന്നുവെന്ന് പറയപ്പെടുന്ന ഗൊഞ്ചിയൂര്‍ ഗ്രാമത്തിലാണ് സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്. വ്യാജ ചാരായത്തിനെതിരെ തന്നാലാവും വിധം നാട്ടുകാരെ ബോധവാന്മാരാക്കുകയെന്നതായിരുന്നു സൂപ്പര്‍താരത്തിന്റെ സന്ദര്‍ശന ലക്ഷ്യം.

വ്യാജ ചാരായത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് നാട്ടുകാരോട് സംസാരിച്ച താരം ഇക്കാര്യത്തില്‍ ഗ്രാമത്തിന് സാമ്പത്തിക സഹായം നല്‍കാനും താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഇടപെടലിലും വാഗ്ദാനത്തിലും മനസുനിറഞ്ഞ ഗ്രാമീണര്‍ ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തിന് സുരേഷ് ഗോപിയുടെ പേര് നല്‍കാനുള്ള ആലോചനയിലാണ്. അധികം വൈകാതെ ഗൊഞ്ചിയൂര്‍ ഗ്രാമം സുരേഷ് ഗോപി ഗ്രാമമായി മാറുമെന്ന് ചുരുക്കം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X