അങ്കമാലി ഡയറീസിലെ ലിച്ചിയെ വീണ്ടും ഹോര്‍ഡിങില്‍ കണ്ടപ്പോള്‍! വൈറലായി കുറിപ്പ്‌

By Prashant V R

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. അങ്കമാലി ഡയറീസിലൂടെ നിരവധി പുതിയ താരങ്ങളാണ് മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നായകനായി എത്തിയ ആന്റണി വര്‍ഗീസ്, വില്ലന്‍ വേഷത്തില്‍ എത്തിയ അപ്പാനി ശരത്, അന്ന രേഷ്മാ രാജന്‍, കിച്ചു ടെല്ലസ് തുടങ്ങിയ താരങ്ങളെല്ലാം ലിജോ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്.

annarajan

കൂട്ടത്തില്‍ നായികയായി എത്തിയ അന്ന രാജന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രമായിട്ടാണ് അന്ന അഭിനയിച്ചത്. ചിത്രത്തില്‍ ആന്റണിയുടെയും അന്നയുടെയും കെമിസ്ട്രി ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. അതേസമയം അങ്കമാലി ഡയറീസിലേക്ക് അന്നയെ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് വിജയ്ബാബുവും കണ്ടെത്തിയതിനെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

നഴ്‌സായ അന്ന ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോര്‍ഡിങ്ങില്‍ നടിയെ കണ്ടപ്പോഴാണ് ലിജോയും വിജയ് ബാബുവും തങ്ങളുടെ നായിക ഇതെന്ന് ഉറപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഹോര്‍ഡിങ് വീണ്ടും കണ്ടപ്പോള്‍ വിബിന്‍നാഥ് എന്ന പ്രേക്ഷകനാണ് ഇതേ കുറിച്ച് കുറിപ്പുമായി എത്തിയത്. "ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും !ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ ഒരു വലിയ ഹോര്‍ഡിംഗ് കാണുന്നു. അതിലെ നഴ്‌സായി നില്‍ക്കുന്ന കുട്ടിയെ ഇഷ്ടപ്പെടുന്നു.

അന്വേഷിക്കുന്നു. ആ ഹോസ്പിറ്റലിലെ തന്നെ നേഴ്‌സ് ആണെന്ന് അറിയുന്നു. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകര്‍ മനസറിഞ്ഞു സ്വീകരിക്കുന്നു. ചിത്രം വലിയ വിജമാകുന്നു. ലിച്ചി.. തൃശ്ശുര്‍ കോവിലകത്ത് പാടത്ത് നിന്നും കണ്ടപ്പോള്‍.. എന്നാണ് കുറിപ്പിലുളളത്.

അങ്കമാലി ഡയറീസിന് പിന്നാലെ മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി അന്ന മാറിയിരുന്നു. ഈ വര്‍ഷമാദ്യം പൃഥ്വിരാജും ബിജു മേനോനും മല്‍സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അന്നയായിരുന്നു നായിക. അയ്യപ്പനും കോശിക്കും പുറമെ മലയാളത്തിലെ മുന്‍നിരനായകന്മാരുടെ നായികയായി അന്ന രാജന്‍ തിളങ്ങിയിരുന്നു.

Read more about: lijo jose pellissery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X