ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് ലേഡീ സൂപ്പര്‍സ്റ്റാര്‍,സ്വപ്‌നത്തില്‍ പോലും കരുതിയില്ല,കുറിപ്പ്
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തെന്നിന്ത്യന്‍ താരസുന്ദരിയുടെ 36ാം പിറന്നാളായിരുന്നു ഇന്നലെ ആഘോഷിച്ചത്. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ വന്ന് പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങിയ താരമാണ് നയന്‍താര. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായും കേന്ദ്രകഥാപാത്രമായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി അവാര്‍ഡുകളും നടി നേടിയിരുന്നു.

അതേസമയം നയന്‍താരയുടെ പിറന്നാളിന് പഴയ സഹപാഠിയായ മഹേഷ് കടമ്മനിട്ട പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് മഹേഷ് തന്റെ കുറിപ്പിലൂടെ പറയുന്നു. സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റിലൂം ഈ കുറിപ്പ് മഹേഷ് പങ്കുവെച്ചിരിക്കുന്നു.
"ഡിഗ്രി ക്ലാസിൽ (മാര്‍ത്തോമ കോളേജ്, 2002-2005 ഇംഗ്ലീഷ് ലിറ്ററേച്ചര്‍) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... നെപ്പോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രീ ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണ്... തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല. കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം...
ഒരു ഇൻഡസ്ട്രി മുഴുവൻ ആദരിക്കുന്ന വ്യക്തി. തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ... To remain in the industry in the top place for over 17 years... unbelievable.. we respect your dedication and effort dear friend(ഈ Hand writing ഇത്രയും നാൾ സൂക്ഷിച്ചുവെച്ച എൻ്റെ പ്രിയ പത്നിയ്ക്ക്).


Click it and Unblock the Notifications