ലൂസിഫറിലെ ആ സീന്‍ എടുക്കുമ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു! പൃഥ്വിരാജിനെ കുറിച്ച് സഹസംവിധായകന്‍

By Prashant V R

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലെ രംഗങ്ങളെല്ലാം തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയവയാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളിയായി എത്തിയ ചിത്രത്തില്‍ തരംഗമായ മാസ് രംഗങ്ങള്‍ നിരവധിയുണ്ടായിരുന്നു. ലൂസിഫറിലെ ശ്രദ്ധേയമായ മാസ് രംഗങ്ങളിലൊന്നായിരുന്നു ബാരിക്കേഡുകള്‍ ഭേദിച്ചുവരുന്ന മോഹന്‍ലാലിന്റെയും സഹപ്രവര്‍ത്തകരുടെയും രംഗം.

lucifer

ഏകദേശം രണ്ടായിരത്തോളം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ചായിരുന്നു പൃഥ്വിരാജ് ഈ രംഗം ചിത്രീകരിച്ചിരുന്നത്. ലൂസിഫര്‍ സമയത്തെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍ ജിനു എം ആനന്ദിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രീകരണ സമയത്തെ പൃഥ്വിയുടെ കൃത്യതയാര്‍ന്ന ഇടപെടലുകളെ കുറിച്ചാണ് ജിനു തുറന്നുപറഞ്ഞത്.

Recommended Video

ലൂസിഫറിലെ ഡ്രാക്കുള പള്ളി, യഥാര്‍ത്ഥ സംഭവം ഇതാണ്

ജിനുവിന്റെ വാക്കുകളിലേക്ക്: ഹോ... ഈ സീൻ എടുക്കുമ്പോൾ ബാരിക്കേടിനു പുറകിലായി ഞാൻ നോക്കി നിൽപ്പുണ്ടായിരുന്നു...വല്ലാത്ത ഒരു അനുഭവമായിരുന്നു...ആദ്യ ഷോട്ട് പൃഥിരാജ് മൈക്കിൽ ഉറക്കെ പറഞ്ഞു, ആരാണ് ഈ രണ്ട് ബാരിക്കേടും വലിച്ചു തുറക്കാൻ പോകുന്നത്. ആരായാലും അത് കറക്ട് ടൈമിംഗ് ആയിരിക്കണം കേട്ടോ.. ഷോട്ട് തുടങ്ങി ബാരിക്കേട് കൃത്യതയോടെ വലിച്ചു, ഉടനെ അതാ മൈക്കിലൂടെ ഒരു ശബ്ദം...കട്ട്.... പൃഥി പറഞ്ഞു സുജിത്തേ ,ആ ഫോക്കസ് ഒന്ന് ചെക്ക് ചെയ്യൂ...

അങ്ങനെ ലാലേട്ടൻ മുന്നിലേക്ക് ഒറ്റയ്ക്ക് നടന്ന് വന്ന് നിന്നു എന്നിട്ട് ക്യാമാറാ ടീമിനോട് പറഞ്ഞുെ.. മോനേ ഇവിടെ മതിയോ.. ഫോക്കസ് എടുത്തോ....
അടുത്ത ഷോട്ടിൽ സംഭവം ക്ലിയർ...പ്രൃഥിയുടെ വളരെ കൃത്യതയാർന്ന ഇടപെടലുകളും, ലാലേട്ടൻ്റെ അഭിനയവും അങ്ങനെ തൊട്ടടുത്ത് നിന്ന് കണ്ടു... ഒരു സഹസംവിധായകനായ എനിക്ക് ഒരു സംവിധായകനാകാനുള്ള എല്ലാ പ്രചോദനവും വളരെ കുറച്ച് സമയം കൊണ്ട് കുറച്ച് കൂടുതൽ അപ്പോൾ അവിടെ നിന്നും എനിക്ക് കിട്ടിയിരുന്നു, ജിനു എം ആനന്ദ് കുറിച്ചു.

ലൂസിഫറിലെ പൃഥ്വിരാജിന്റെ സംവിധാന മികവിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു കഴിഞ്ഞ വര്‍ഷം ലഭിച്ചത്. പുതുമുഖ സംവിധായകന്റെ പാളിച്ചകളൊന്നുമില്ലാതെയാണ് ആദ്യ ചിത്രം തന്നെ പൃഥ്വി ഗംഭീരമായി എടുത്തത്. പൃഥ്വിരാജിന്റെ സംവിധാനത്തിനൊപ്പം മോഹന്‍ലാലിന്റെ പ്രകടനവും ശ്രദ്ധേയമായി മാറിയിരുന്നു. ഒരു സാധാരണ ചിത്രം പ്രതീക്ഷിച്ചുപോയവരെ വിസ്മയിപ്പിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രമായി ചിത്രത്തില്‍ തകര്‍ത്താടിയിരുന്നു. ഒപ്പം മറ്റു അഭിനേതാക്കളും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. സംവിധാനത്തിനൊപ്പം അതിഥി വേഷത്തിലും പൃഥ്വി ലൂസിഫറില്‍ തിളങ്ങിയിരുന്നു.

More from Filmibeat

Read more about: mohanlal prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X