twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോഷന്‍ ഭാവിയിലേക്കുളള പ്രതീക്ഷ മാത്രമല്ല, അയാളൊരു ഉറപ്പും കൂടിയാണ്! വൈറല്‍ കുറിപ്പ്‌

    By Prashant V R
    |

    ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് റോഷന്‍ മാത്യൂ. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ക്യാമ്പസ് ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാണ് നടന്‍ മോളിവുഡില്‍ തിളങ്ങിയത്. ആനന്ദത്തിന് പിന്നാലെ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ റോഷന്‍ മാത്യൂ അഭിനയിച്ചിരുന്നു. കൂടെ, മൂത്തോന്‍, കപ്പേള തുടങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു റോഷന്റെ എറ്റവും പുതിയ ചിത്രമായ സീ യൂ സൂണ്‍ പുറത്തിറങ്ങിയത്.

    ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് റോഷനൊപ്പം മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. പൂര്‍ണമായും ഐഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച സിനിമ ഒരു പരീക്ഷണ ചിത്രമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

    അതേസമയം സീ യൂണിലെ

    അതേസമയം സീ യൂണിലെ റോഷന്റെ പ്രകടനത്തെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടിങ്കു ജോണ്‍സണ്‍ എന്ന പ്രേക്ഷകനാണ് റോഷന്റെ അഭിനയത്തെ പ്രകീര്‍ത്തിച്ച് കുറിപ്പുമായി എത്തിയിരിക്കുന്നത്. ടിങ്കുവിന്റെ വാക്കുകളിലേക്ക്: സീ യൂ സൂണ്‍ സിനിമയില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ഫഹദിനെ ഫോണ്‍ ചെയ്യുന്നൊരു രംഗമുണ്ട്.

    അതില്‍

    അതില്‍ റോഷന്റെ ശബ്ദത്തില്‍ പോലും ഒരു വിറയലുണ്ട്. അതോടൊപ്പം നിസ്സഹായതയുമുണ്ട്. അതോടൊപ്പം തന്നെ ഫഹദിനോട് ദേഷ്യപ്പെടുന്ന സീനില്‍ അയാളുടെ ശബ്ദത്തില്‍ തന്നെ അത്രയും ദേഷ്യവും നിരാശയുമൊക്കെ മിന്നിമറയുന്നുമുണ്ട്. യൂടൂബില്‍ നോക്കിയാല്‍ ഏതാണ് ഒന്‍പത് മിനിറ്റോളം നീളമുളള അയാളുടെ ഒരു കഥപറച്ചിലും കാണാന്‍ കഴിയും.

    Recommended Video

    C U Soon - Official Trailer Reaction | Fahadh Faasil, Darshana Rajendran | FilmiBeat Malayalam
    അതില്‍

    അതില്‍ അയാളുടെ അവതരണവും ശബ്ദ മാറ്റവുമൊക്കെ നല്ല രസമാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അയാളുടെ മൂന്ന് സിനിമകള്‍ ഒറ്റയിരുപ്പില്‍ കണ്ട് തീര്‍ത്തതും. കപ്പേളയില്‍ അയാളുടെ ശബ്ദത്തിനോടാണ് ഇഷ്ടം തോന്നിയതെങ്കില്‍ മൂത്തോനില്‍ അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും.

    ഇതൊക്കെ കണ്ട

    ഇതൊക്കെ കണ്ട അനുരാഗ് കശ്യപ് അയാളെ തന്റെ സിനിമയിലെ കഥാപാത്രമാക്കിയെന്നതില്‍ അതിശയമേയില്ല. ഒരു നടന്റെ വളര്‍ച്ചയുടെ ഗ്രാഫ് വരച്ചുനോക്കിയാല്‍ എറ്റവും വളര്‍ച്ചയുണ്ടായിട്ടുളളത് റോഷന്‍ എന്ന വ്യക്തിക്ക് തന്നെയാകണം. ആനന്ദത്തില്‍ നിന്നും സീയൂണില്‍ എത്തുമ്പോഴേക്കും അയാള്‍ ഭാവിയിലേക്കുളള പ്രതീക്ഷ മാത്രമല്ല. അയാളൊരു ഉറപ്പുംകൂടിയാണ്.

    അയാള്‍ തിരഞ്ഞെടുക്കുന്നത്

    അയാള്‍ തിരഞ്ഞെടുക്കുന്നത് സിനിമകളെയല്ല. കഥാപാത്രങ്ങളെയാണ്. അതിനാല്‍ തന്നെ അയാളുടെ കഴിവുകളെ സ്‌ക്രീനിലെത്തിക്കാന്‍ അയാള്‍ തന്നെ അവസരമുണ്ടാക്കുന്നതായി തന്നെയാണ് തോന്നുന്നതും. അതിന് അയാളുടെ ശബ്ദം പോലും അത്രയും സഹായിക്കുന്നുണ്ട്. ഒന്നും രണ്ടുമൊന്നുമല്ല. അയാളുടെതായി വന്നുകൊണ്ടിരിക്കുന്ന ഓരോ കഥാപാത്രങ്ങളും സ്ഥിരതയോടെ മുന്നോട്ട് തന്നെയാണ് പോകുന്നത്.

    എത്രയോ നടന്മാര്‍ക്ക്

    എത്രയോ നടന്മാര്‍ക്ക് ഇന്ന് സാധിക്കാത്തതും അതാണ്. സ്ഥിരതയോടെ റണ്‍സ് അടിച്ചുകൂട്ടുന്നത് കൊണ്ടാകണം ക്രിക്കറ്റില്‍ ഒരാളെ നമ്മള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. സിനിമയില്‍ അഭിനയത്തിന്റെ സ്ഥിരതയോടെ ഒരു ഇരുപത്തെട്ടുകാരന്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ഇഷ്ടപ്പെടാതെ തരമില്ലല്ലോ. റോഷന്‍ മാത്യൂവിനെ കുറിച്ച് പ്രേക്ഷകന്‍ കുറിച്ചു.

    Read more about: roshan mathew
    English summary
    a viral post about roshan mathew's perfomance in cu soon movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X