ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്ക് പറ്റി; എന്നിട്ടും വിട്ട് നില്‍ക്കാന്‍ തയ്യാറായില്ല, കുറിപ്പ് വൈറല്‍
മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോ തോമസെന്ന നടന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ വിശേഷങ്ങളുമായിട്ടാണ് ടൊവിനോ എത്തിയത്.
ടൊവിനോ മൂന്ന് ഗെറ്റപ്പുകളിലായിട്ടെത്തുന്ന ചിത്രത്തില്‍ നിന്നുള്ള ഫോട്ടോസും പുറത്ത് വിട്ടിരുന്നു. അതേ സമയം ഈ സിനിമയ്ക്ക് വേണ്ടി ടൊവിനോ എത്രത്തോളം കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് തിരക്കഥാകൃത്തായ സുജിത്ത് നമ്പ്യാര്‍. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'അജയന്‍ കളം ഒഴിഞ്ഞിരിക്കുന്നു.. ടൊവിനോയുടെ മൂന്ന് കഥാപാത്രങ്ങള്‍. ഒരിക്കലും മറക്കാനാകാത്ത 110 ദിനങ്ങള്‍. രാവും പകലും നിറഞ്ഞ ഷൂട്ടിംഗ് ദിനങ്ങളില്‍ മണിയനായും കുഞ്ഞിക്കേളുവായും അജയനായും ടൊവിനോ എന്ന നടന്‍ ആത്മ സമര്‍പ്പണം നടത്തിയ 110 ദിനങ്ങള്‍...

മകനായും, കാമുകനായും, വീരനായകനായും, നിഷേധിയായും, ടൊവിനോ അഭിനയിച്ച് പ്രതിഫലിപ്പിച്ചത് പലപ്പോഴും അത്ഭുതത്തോടെയാണ് സെറ്റ് മുഴുവന്‍ നോക്കി നിന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി കഠിനമായ കളരി പരിശീലനത്തിലൂടെ ആര്‍ജ്ജിച്ച ശാരീരിക മികവ് ആക്ഷന്‍ രംഗങ്ങളിലും അഭിനയത്തിലും നിലനിര്‍ത്താന്‍ ടൊവി പരിശ്രമിച്ചിട്ടുണ്ട്.
ഷൂട്ടിംഗിനിടയില്‍ ആപല്‍ക്കരമായ നിരവധി സന്ദര്‍ഭങ്ങളില്‍ പരിക്കേറ്റെങ്കിലും ഷൂട്ടിംഗില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഒരു ദിവസം പോലും വിട്ടു നില്‍ക്കാന്‍ ടൊവി തയ്യാറായില്ല. ഷൂട്ടിംഗിനിടയില്‍ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളിലൊക്കെ നായകനായി നമ്മുക്കൊപ്പം ഓരോ ചുവടിലും ടൊവി ഉണ്ടായിരുന്നു.
ഈ സിനിമയുടെ കഥ കേട്ടത് മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലും ജിതിന്റെയും എന്റെയും സ്വപ്നം പൂര്‍ത്തിയാക്കാന്‍ കൂടെ സഞ്ചരിച്ച ടൊവിനോ എന്ന നടനോടും, വ്യക്തിയോടുള്ള കടപ്പാട് വാക്കുകളില്‍ ഒതുക്കുന്നില്ല. അജയന്റെ രണ്ടാം മോഷണം (ARM) എന്ന സിനിമ ടൊവിനോയുടെ അഭിനയ ജീവിതത്തില്‍ പുതിയ ഇന്‍ഡക്‌സ് സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
നമ്മള്‍ വീണ്ടും സിനിമ ചെയ്യും, നന്ദി... പ്രിയ ടൊവി, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ദീപു, ലിസ്റ്റിന്‍ സ്റ്റീഫന്‍, സക്കറിയ തോമസ്, ദിപില്‍, ശ്രീലാല്‍, ശരത്, ശ്രീജിത്ത് കൂടെ നിന്ന എല്ലാവരോടും, ദൈവത്തിനും!', എന്നുമാണ് സുജിത്ത് നമ്പ്യാര്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്.

സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ടൊവിനോയും പങ്കുവെച്ചിട്ടുണ്ട്. 'ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു.
110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ എന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്. 'ഇതിഹാസം' തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പിരീയിഡ് സിനിമയാണ്; എന്നാല്‍ അതിലുപരി ആ അനുഭവം എനിക്ക് ജീവിതത്തേക്കാള്‍ വലുതായിരുന്നു.
ഒരു യുഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. 2017 മുതല്‍ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണത്തിന്റേത്. സ്വപ്നങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ, അത് ഉദ്ദേശിച്ച രീതിയില്‍ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു.
എന്നാല്‍ ഒരു പഠനാനുഭവം പോലെ ആഹ്‌ളാദവും, സംതൃപ്തിയും കുറച്ച് രസകരവുമായ ചിത്രീകരണത്തിന് ശേഷം ഞാന്‍ വിട വാങ്ങുന്നു. ഈ സിനിമയില്‍ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉള്‍പ്പെടെ പുതിയ കഴിവുകള്‍ പഠിച്ചു. സിനിമയില്‍ ഞാന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അതെല്ലാം തന്നെ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പുകളിലുള്ളതാണ്.
എനിക്ക് ചുറ്റിനും അഭിനേതാക്കളും അണിയറക്കാരും എന്ന നിലയില്‍ നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളില്‍ പോലും കാര്യങ്ങള്‍ എളുപ്പമായി. നല്ല ഒരുപാട് ഓര്‍മ്മകളും പുതിയ സുഹൃത്തുക്കളും ഈ സിനിമയിലൂടെ ഉണ്ടായി. അജയന്റെ രണ്ടാം മോഷണത്തില്‍ നിന്നും ഞാനൊപ്പം കൊണ്ട് പോകുന്ന മറ്റൊന്ന് കാസര്‍ഗോഡാണ്.
അവിടുത്തെ ജനങ്ങളുടെ പിന്തുണയും ഇപ്പോള്‍ പരിചിതമായ നിരവധി പുഞ്ചിരികളും മാസങ്ങളോളം ഇവിടെയുള്ള എന്റെ ജീവിതം എളുപ്പമാക്കി. എനിക്കൊരു വീടായതിന് കാസര്‍ഗോഡിന് നന്ദി. മനോഹരമായ ഈ സ്ഥലത്തിനോടും അതിശയകരമായ ടീമിനോടും വിട പറയുകയാണ്.
എങ്കിലും ഞാന്‍ മടങ്ങി വരും. സിനിമ നിങ്ങളെ അതിശയിപ്പിക്കും. ഒപ്പം എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ്. ഇതൊരു സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു', എന്നും പറഞ്ഞാണ് ടൊവിനോ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











