യുവതി പ്രവേശനം അർത്ഥശൂന്യം!! ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി പ്രിയാ വാര്യർ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.
ശബരിമല സ്തീ പ്രവേശനത്തെ കുറിച്ചുളള വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. യുവതി പ്രവേശനത്തെ അനുകൂലിച്ചും വിമർശിച്ചും സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലുളള പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ശബരിമല സ്ത്രീ പ്രവേശന വിഷയ്തിൽ നിലപാട് വ്യക്തമാക്കി നടി പ്രിയ പ്രാകാശ് വാര്യർ രംഗത്ത്. ശബരിമല യുവതി പ്രവേശനം അർത്ഥ ശൂന്യമാണെന്നാണ് താരത്തിന്റെ നിലപാട്.

താൻ ഈ വിഷയത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ല. നമ്മൾ തുല്യതയ്ക്ക് വേണ്ടി പേരാടുന്നവരാണെങ്കിൽ അതിനു മുൻപ് തന്നെ അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. ശബരിമലയിലെ ആചാരങ്ങൾ വർഷങ്ങളായി തുടരുന്നതാണ്. 41 ദിവസം വ്രതം എടുക്കണം. അത്രയും ദിവസം മുഴുവൻ ശുദ്ധിയോടെ ഇരിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്നും പ്രിയ വാര്യർ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. വിശ്വാസികളല്ലാതെ ,വെറുതെ കാട്ടിയിൽപ്പോയി അയ്യപ്പനെ കണ്ടേക്കാം എന്നാണെങ്കിൽ പോകാൻ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്ന് പൃഥ്വി ചോദിക്കുന്നുണ്ട്. നിങ്ങൾക്കൊക്കെ പോകാൻ എത്രയോ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെരുതെ വിട്ടു കൂടെ? പൃഥ്വി ചോദിക്കുന്നുണ്ട.


Click it and Unblock the Notifications