കുറ്റവാളികളെ പുറത്ത് കൊണ്ടുവരാന്‍ അവസാനം വരെ പോകും; പറയുന്നത് ഐജി ഗീത പ്രഭാകറല്ല, ആശ ശരത്ത്

By Aswini

ദൃശ്യം എന്ന ചിത്രത്തില്‍ മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച ഐജി ഗീത പ്രഭാകരല്ല ആശ ശരത്ത്. എന്നിരുന്നാലും തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ അവസാനം വരെ പോകും.

കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ വീഡിയോയ്‌ക്കെതിരെ പ്രതികരിക്കവെയാണ് ആശ ശരത്ത് ഇങ്ങനെ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

asha-sharath

വ്യാജ വീഡിയോ പ്രചരിച്ച സമയത്ത് തനിക്ക് പിന്തുണയുമായെത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആശയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവീഡിയോ തന്നെ ഞെട്ടിച്ചു എന്നും നടി പറയുന്നു.

സ്ത്രീകളെ അപമാനിയക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. അതിന് വേണ്ടി കേസിന്റെ അവസാനം വരെ പോകും. സ്ത്രീകള്‍ അവഹേളിക്കപ്പെടാതിരിയ്ക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കണം എന്നും ആശ ശരത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.

പരാതി നല്‍കിയ ഉടന്‍ തന്നെ പ്രാരംഭം നടപടികളെടുത്ത പോലീസിനോടും ആശ ശരത് നന്ദി പറയുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നു.

Dear all.. Thank u very much for the overwhelming care and support extended to me at this time of crisis. I'm thankful...

Posted by Asha sharath on Friday, July 24, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X