ഗൗതം അല്ലേ, പാര്‍ത്ഥിപനാണോ നിവിനിനെ വീണ്ടും തമിഴിലെത്തിക്കുന്നത്?
നിവിന്‍ പോളി തമിഴിലേക്ക് പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നതോടെ, മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന് കേട്ടപ്പോഴുള്ളതുപോലെയാണ്. മഞ്ജു തിരിച്ചുവരുന്നു എന്ന് കേട്ടപ്പോള്‍ മലയാളത്തിലെ പല പ്രമുഖ സംവിധായകരുടെ ചിത്രത്തിലും മഞ്ജു നായികയാകുന്നു എന്ന് കേട്ടിരുന്നല്ലോ. അതുപോലെ ഇപ്പോള്‍ നിവിന്‍ തമിഴിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ തമിഴിലെ പല പ്രമുഖ സംവിധായകരുടെയും പേര് കേള്‍ക്കുന്നു.
ഒടുവില്‍ കേള്‍ക്കുന്നത് നടനും സംവിധായകനുമായ പാര്‍ത്ഥിപന്റെ പേരാണ്. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ നായകനായി എത്തുന്നുവത്രെ. നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലയിലും തമിഴില്‍ പ്രശസ്ഥനാണ് പാര്‍ത്ഥിപന്‍. ഇദ്ദേഹത്തോടൊപ്പമുള്ള തുടക്കം നിവിന്റെ ഭാഗ്യമെന്നാണ് തമിഴകത്തിന്റെ വിലിരുത്തല്‍.

അതേ സമയം ഗൗതം വാസുദേവ മേനോന്‍ തമിഴിലും മലാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് നിവിന്‍ വീണ്ടും തമിഴിലേക്ക് പോകുന്നതെന്നും കേള്‍ക്കുന്നുണ്ട്. ഗൗതം മേനോന്‍ നിവിനിനോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടത്രെ.
തമിഴിലും മലാളത്തിലുമായി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ തമിഴില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്തിന്റെ ശ്രദ്ധ പിചടിച്ചുപറ്റാന്‍ നിവിന്‍ പോളിയ്ക്ക് സാധിയ്ക്കുകയും ചെയ്തിരുന്നു. ആരുടെ കൂടെയാണ് നിവിന്‍ വീണ്ടും തമിഴിലേക്ക് പോകുന്നതെന്ന് കാത്തിരുന്നു കാണാം


Click it and Unblock the Notifications