വീഡിയോ ഡിലീറ്റ് ചെയ്യാന്‍ നയന്‍താര പണം ഓഫര്‍ ചെയ്തു! നയന്‍സ് സാധാരണക്കാരിയല്ലെന്ന് യൂട്യൂബര്‍
തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി നിറഞ്ഞ് നില്‍ക്കുന്നതിനിടെ നടി നയന്‍താരയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നടന്‍ ധനുഷുമായിട്ടുള്ള പ്രശ്‌നം നിലനില്‍ക്കുന്നതിനിടെ നയന്‍താര ഒരു പൊതുപരിപാടിയില്‍ വൈകി എത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം പുതിയ ബിസിനസ് സംരംഭങ്ങള്‍ കൂടി നടി ആരംഭിച്ചിരുന്നു. സാധാരണക്കാര്‍ക്കും വിലക്കുറവിന് സാനിറ്ററി നാപ്കിന്‍ എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ നടി ആരംഭിച്ച ബിസിനസാണ് ഫെമി 9. ഇതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടില്‍ വച്ച് ഒരു പരിപാടി സംഘടിപ്പിച്ചത്.

മധുരയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ മുഖ്യാതിഥികളായി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും എത്തിയിരുന്നു. സാധാരണക്കാരും ഇന്‍ഫ്‌ളുവന്‍സേഴ്‌സും മാധ്യമപ്രവര്‍ത്തകരുമടക്കം നൂറുക്കണക്കിന് ആളുകളാണ് ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിജയാഘോഷമായി നടി നടത്തിയ പരിപാടി വലിയ വിവാദമായി.
9 മണിയ്ക്ക് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടോട് കൂടി അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആറ് മണിക്കൂറോളം വൈകി നയന്‍താരയും വിഘ്‌നേശും വൈകുന്നേരം മൂന്ന് മണിയ്ക്കാണ് ഇവിടേക്ക് എത്തുന്നത്. അവിടെ എത്തിയിരുന്ന പലര്‍ക്കും ബസുകളും ട്രെയിനുമൊക്കെ മിസ്സ് ആയി. മാത്രമല്ല ഭക്ഷണം പോലും കിട്ടാതെ എല്ലാവരും ബുദ്ധിമുട്ടിലാവുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഫെമി 9 ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ക്ഷണിച്ചതെങ്കില്‍ ഇവരെല്ലാം നടിയ്‌ക്കെതിരെ വീഡിയോ ഇട്ടു. എന്നാല്‍ ആദ്യം വീഡിയോ ഇട്ട ചില ഇന്‍ഫ്്‌ളുവന്‍സേഴ്‌സ് വളരെ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്തു. അത് നയന്‍താരയുടെ അഭ്യര്‍ഥന പ്രകാരമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പരിപാടിയില്‍ വൈകി എത്തിയതിന്റെ പേരില്‍ നയന്‍താരയ്‌ക്കെതിരെ യൂട്യൂബര്‍മാര്‍ പറഞ്ഞു. മാത്രമല്ല നയന്‍താര ഒരു സാധാരണക്കാരി അല്ലെന്നാണ് ഒരു യൂട്യൂബര്‍ പറഞ്ഞിരിക്കുന്നത്. നയന്‍താര വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായിട്ടാണ് ഇദ്ദേഹം പറയുന്നത്. നയന്‍താരയെയും അവരുടെ ബിസിനസ് ചടങ്ങിനെയും വിമര്‍ശിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും വീഡിയോ പങ്കുവെച്ചിരുന്നു.
അത് ഡിലീറ്റ് ചെയ്താല്‍ പണം നല്‍കാമെന്ന് നടി പറഞ്ഞു. എന്നാല്‍ ഇത് ഡിലീറ്റ് ചെയ്യാന്‍ താന്‍ വിസമ്മതിച്ചെന്നും തുടര്‍ന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്നോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയായിരുന്നു. പിന്നീട് താന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സ്‌ട്രൈക്ക് നല്‍കുകയും അത് ഡിലീറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് യൂട്യൂബര്‍ പറയുന്നത്.
തന്റെ സ്വാധീനം ഉപയോഗിച്ച് നയന്‍താരയുടെ ഈ പ്രവൃത്തിയെ വിമര്‍ശിക്കാന്‍ ഉയര്‍ത്തിക്കാട്ടിയ യൂട്യൂബറുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഒപ്പം നയന്‍താരയുടെ പ്രവൃത്തിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനവും ഉയരുന്നു.


Click it and Unblock the Notifications