»   » ആദി ആദ്യവാരം പിന്നിട്ടു, 11 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, റെക്കോര്‍ഡ് തുകയാണ് നേടിയത്!

ആദി ആദ്യവാരം പിന്നിട്ടു, 11 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, റെക്കോര്‍ഡ് തുകയാണ് നേടിയത്!

Posted By:
Subscribe to Filmibeat Malayalam
ആദി കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു പ്രണവിന് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ജനുവരി 26നായിരുന്നു റിലീസ് ചെയ്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമ റിലീസ് ചെയ്ത ദിവസങ്ങള്‍ പിന്നിടുന്നതിനിടയില്‍ കലക്ഷനെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.

മമ്മൂട്ടിക്കൊപ്പം മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ യുവതാരങ്ങളും, നീരജും ധ്രുവനുമുണ്ടെന്ന് ഉറപ്പിച്ചു!

ഇനി ഡിങ്കനൊപ്പം, കമ്മാരസംഭവം പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് ദുബായിലേക്ക്,ഡിങ്കന്‍ വീണ്ടും തുടങ്ങും


ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെയാണ് ആദി കാഴ്ച വെക്കുന്നത്. മെഗാസ്റ്റാര്‍ ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും ആദിയും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു നായകനായി അരങ്ങേറുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമോലകവും ആരാധകരും. റിലീസ് ചെയ്തപ്പോള്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആദ്യ വാരം കഴിഞ്ഞ് രണ്ടാം വാരത്തിലേക്ക് കുതിക്കുന്ന ആദിയുടെ കലക്ഷനെക്കുറിച്ച് കൂടുതല്‍ വായിക്കൂ.


മോഹന്‍ലാലിനെപ്പോലെ തന്നെ

ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള താരമാണ് മോഹന്‍ലാല്‍. മകന്‍ നായകനായി അരങ്ങേറിയ സിനിമ റിലീസ് ചെയ്തപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചത്. ബോക്‌സോഫീസിലും അത് പ്രകടമായിരുന്നു.


രണ്ടാം വാരത്തിലേക്ക് കടന്നു

ജനുവരി 26 ന് റിലീസ് ചെയ്ത ആദി വിജയകരമായി ആദ്യ വാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കലക്ഷന്‍രെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ.


10 കോടിയിലേക്ക്

കേരള ബോക്‌സോഫീസില്‍ മികച്ച കുതിപ്പ് തന്നെയാണ് പ്രണവ് നടത്തിയത്. വീക്കെന്‍ഡ് കലക്ഷനിനുള്‍പ്പടെയായി വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം പത്ത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തുടക്കക്കാരനെന് നിലയില്‍ ശക്തമായ പിന്തുണയാണ് പ്രണവിന് ലഭിച്ചത്.


20 കോടി പിന്നിട്ടു

രണ്ടാം വാരത്തിലേക്ക് എത്തിയ ആദി ഇതിനോടകം തന്നെ 20 കോടി നേടിക്കഴിഞ്ഞുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍ നല്‍കുന്ന ശക്തമായ പിന്തുണ കലക്ഷനിലും പ്രകടമാണ്.


50 കോടി അകലെയല്ല

വിദേശത്ത് കൂടി റിലീസ് ചെയ്യുന്നതോടെ ആദി 50 കോടി ക്ലബില്‍ അനായാസേന ഇടം പിടിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. താരപുത്രനെന്നതിനും അപ്പുറത്ത് പ്രണവെന്ന തുടക്കകാരന് അത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം

റിലീസ് ചെയ്ത രണ്ടാംവാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ സദസ്സിലാണ് ആദി പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 5000 പ്രദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.


മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമായി

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി ചിത്രം 50 ലക്ഷം സ്വന്തമാക്കിയിരുന്നു. ഫോറം കേരള പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം 11 ദിവസം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് 66 ലക്ഷമാണ് നേടിയത്.


റെക്കോര്‍ഡ് തുകയ്ക്ക് സാറ്റലൈറ്റ് റൈറ്റും വിറ്റുപോയി

സിനിമയുടെ റിലീസിങ്ങ് പ്രഖ്യാപിക്കുന്ന സമയം മുതല്‍ സാറ്റലൈറ്റ് റൈറ്റിന് വേണ്ടിയുള്ള പോരാട്ടവും ആരംഭിക്കാറുണ്ട്. 6 കോടി മുടക്കി അമൃത ടിവിയാണ് ആദിയെ സ്വന്തമാക്കിയത്.


മോഹന്‍ലാല്‍ ചിത്രങ്ങളുടെയും

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ തന്നെ അമൃത ടിവി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരപുത്രന്റെ സിനിമയും സ്വന്തമാക്കിയത്.


English summary
Aadhi Box Office: 11 Days Kerala Collections!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam