»   » 19 ദിനം കൊണ്ട് ആദി മറി കടന്ന റെക്കോര്‍ഡുകള്‍, പ്രണവ് കുതിപ്പ് തുടരുകയാണ്, ആ നേട്ടവും സ്വന്തമാക്കി!

19 ദിനം കൊണ്ട് ആദി മറി കടന്ന റെക്കോര്‍ഡുകള്‍, പ്രണവ് കുതിപ്പ് തുടരുകയാണ്, ആ നേട്ടവും സ്വന്തമാക്കി!

Written By:
Subscribe to Filmibeat Malayalam
റെക്കോർഡുകൾ തകർത്തു ആദിയുടെ കുതിപ്പ് തുടരുന്നു | filmibeat Malayalam

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യ സിനിമയുമായി പ്രണവ് മോഹന്‍ലാല്‍ എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരും യുവതലമുറയും ഒരേപോലെ ഏറ്റെടുത്തിരിക്കുകയാണ് ഈ സിനിമയെ. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്.

ഈ പ്രണയദിനം കുഞ്ഞിക്ക കൊണ്ടോയി, പോസ്റ്ററിനെ ഏറ്റെടുത്ത് ട്രോളര്‍മാര്‍, ഇത് കാണൂ!

സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?


പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ സാഹസിക പ്രിയനായ പ്രണവിന് അക്രോബാറ്റിക് ഐറ്റങ്ങളോട് പ്രത്യേക താല്‍പര്യമാണ്. അതാണ് പാര്‍ക്കൗര്‍ പരിശീലിക്കാന്‍ കാരണമായത്. മലയാള സിനിമയ്ക്ക് പാര്‍ക്കൗര്‍ രീതികളൊന്നും പരിചയമില്ലായിരുന്നു ഇതുവരെ. എന്നാല്‍ ആദി ഇറങ്ങിയതിന് ശേഷമാണ് പാര്‍ക്കൗര്‍ പോപ്പുലറായത്. പ്രതികരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ആദി.


കാര്‍ണിവല്‍ സിനിമാസില്‍ നിന്നും കോടികള്‍

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സുകളിലൊന്നായ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ആദി ഒരു കോടി സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


20 കോടിക്ക് മുകളില്‍

കേരളത്തില്‍ നിന്ന് മാത്രമായി ഇതിനോടകം തന്നെ ചിത്രം 20 കോടി നേടിയിരുന്നു. ജനുവരി 26നായിരുന്നു ആദി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.


19 പിന്നിടുമ്പോള്‍

റിലീസ് ചെയ്ത 19 ദിവസം പിന്നിടുന്നതിനിടയിലാണ് കാര്‍ണിവല്‍ സിനിമാസില്‍ നിന്ന് മാത്രമായി ആദി ഒരുകോടി എന്ന നേട്ടം സ്വന്തമാക്കിയത്.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും

ഇതുവരെയായി 98 ലക്ഷം രൂപയാണ് ആദി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സ്വന്തമാക്കിയത്. ഉടന്‍ തന്നെ ഒരു കോടി എന്ന നേട്ടം ആദി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


റിലീസിന് മുന്‍പേ മികച്ച സ്വീകാര്യത

റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ആദിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. താരപുത്രന്റെ ചിത്രം എന്നതിനും അപ്പുറത്ത് വന്‍വരവേല്‍പ്പാണ് പ്രണവിന് ലഭിച്ചത്.


ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യ പ്രകടനം

ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ അസാമാന്യ പ്രകടനത്തെയാണ് പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. അഭിനയത്തില്‍ അസാമാന്യ മികവ് പ്രകടിപ്പിച്ചില്ലെങ്കിലും ആക്ഷന്റെ കാര്യത്തില്‍ ഈ താരപുത്രന്‍ ശരിക്കും അത്ഭുതപ്പെടുത്തി.


ജിത്തു ജോസഫിന്റെ പരിചയം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ ജീത്തു ജോസഫിന്റെ മികവ് കൂടിയാണ് ആദിക്ക് മികച്ച വിജയമൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.


ബോക്സോഫീസില്‍ മികച്ച പ്രകടനം

ബോക്‌സോഫീസില്‍ മികച്ച പ്രകടനം തന്നെയാണ് ആദി കാഴ്ച വെക്കുന്നത്. മെഗാസ്റ്റാര്‍ ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും ആദിയും ഒരേ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്.


കലക്ഷനില്‍ ഏറെ മുന്നില്‍

മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ ജനപ്രിയനായി മാറിയിരിക്കുകയാണ് പ്രണവ്. ലളിത ജീവിത ശൈലിയുമായി നേരത്തെ തന്നെ പ്രണവ് ആരാധക ശ്രദ്ധ നേടിയിരുന്നു. എല്ലാ വിധ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും ലളിതമായ ജീവിതശൈലിയാണ് ഈ താരപുത്രന്‍റേത്. ബോക്സോഫീസ് കലക്ഷനിലും ഈ സ്വീകാര്യത പ്രകടമാണ്.


പുഷ്പം പോലെ 10 കോടി

റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ആദി പത്ത് കോടി കലക്ഷന്‍ നേടിയിരുന്നു. വാരാന്ത്യങ്ങളില്‍ ചിത്രത്തിന് മികച്ച കലക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


20 കോടിയും കടന്ന് മുന്നേറുന്നു

രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടയില്‍ത്തന്നെ ആദി 20 കോടി നേട്ടം കൈവരിച്ചിരുന്നു. ശക്തമായ ആരാധക പിന്തുണ കലക്ഷന്‍റെ കാര്യത്തിലും കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.


50 കോടി അകലെയല്ല

20 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ആദിയെ സംബന്ധിച്ച് 50 കോടി അത്ര അകലെയല്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പുതിയ റിലീസുകള്‍ക്കിടയിലും ആദി തന്‍റെ കുതിപ്പ് തുടരുകയാ


സാറ്റലൈറ്റ് റൈറ്റിനും റെക്കോര്‍ഡ് തുക

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ സാറ്റലൈറ്റ് വിതരണാവകാശം വിറ്റു പോവാറുണ്ട്. ആറ് കോടി മുടക്കി അമൃത ടിവിയാണ് ആദിയെ സ്വന്തമാക്കിയത്.


English summary
Aadhi Box Office:another record in boxoffice

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam