»   » അപ്പു അച്ഛന്റെ മകന്‍ തന്നെ, അപ്പു അഭിമാനം, അപ്പു ഹോളിവുഡ് നടന്‍.. ആദി കണ്ടവരുടെ അഭിപ്രായം

അപ്പു അച്ഛന്റെ മകന്‍ തന്നെ, അപ്പു അഭിമാനം, അപ്പു ഹോളിവുഡ് നടന്‍.. ആദി കണ്ടവരുടെ അഭിപ്രായം

Written By:
Subscribe to Filmibeat Malayalam

അപ്പു, എന്ന പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പ്രശംസകളുമായി പലരും രംഗത്തെത്തിയിരുന്നു. പ്രണവിന്റെ ആദ്യ ചിത്രമായ ആദി റിലീസ് ചെയ്യുന്നതിന്റെ ഒരാഴ്ച മുന്‍പ് ആ പ്രശംസയുടെ ശക്തി കൂടി. മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ താരപുത്രനെ പ്രശംസിച്ചു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ ഹിറ്റ് നായിക എവിടെ? 15 വര്‍ഷമായി കാണാത്ത നായികയുടെ 30 ഫോട്ടോകളിതാ


ഇപ്പോഴിതാ സിനിമ കണ്ടവരുടെ ആശംസ പ്രവാഹമാണ്. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ മുതല്‍, അങ്ങ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിശാല്‍ വരെ പ്രണവിന് പ്രശംസയുമായി എത്താം. സോഷ്യല്‍ മീഡിയയിലൂടെയുള്ള താരങ്ങളുടെ പ്രതികരണം അറിയാം...


വിനീത് പറഞ്ഞത്

പ്രണവിന്റെ കഷ്ടപ്പാടിന്റെ പേരില്‍ നടനെ പ്രശംസിക്കണം എന്ന് പറഞ്ഞ വിനീത് ശ്രീനിവാസന്‍ ഹോളിവുഡ് നടനുമായിട്ടാണ് പ്രണവിനെ താരതമ്യം ചെയ്തത്. ഇത് സത്യസന്ധമായ അഭിപ്രായമാണെന്നും വിനീത് പറയുന്നുണ്ട്.


പാരമ്പര്യം

ക്ലൈമാക്‌സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ 'തലകുത്തി മറിയല്‍,' 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്നു പറയുന്നത് എന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു


ലാലിന്റെ മകന്‍

അപ്പുവിന്റെ അച്ഛനും അമ്മയ്ക്കും ആശംസ പറഞ്ഞുകൊണ്ടാണ് പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലിന്റെ പാരമ്പര്യം അപ്പു പിന്തുടരുകയാണെന്നും പ്രിയന്‍ പറയുന്നു.


വിശാല്‍

പ്രണവിന്റെ അമ്മ സുചിത്രയുടെ അടുത്ത സുഹൃത്താണ് തമിഴ് നടന്‍ വിശാല്‍. വില്ലനിലൂടെ ലാലുമായും നല്ല അടുപ്പമുണ്ട്. ആ ബന്ധത്തിന്റെ പേരിലാണ് പ്രണവിന്റെ ആദ്യ ചിത്രം വിശാല്‍ ആദ്യ ദിവസം തന്നെ കണ്ടത്. പുതുമുഖ നടന്‍ എന്ന നിലയില്‍ അപാര അഭിനയമായിരുന്നു എന്ന് വിശാല്‍ പറഞ്ഞു.


അജു വര്‍ഗ്ഗീസ്

ആദി കണ്ട അജു വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണിത്. പ്രണവിനൊപ്പം അനുശ്രീയും ഷറഫുദ്ദീനും സിജു വില്‍സണും കൈയ്യടി നേടുന്നു.


രസ്‌ന പവിത്രന്‍

ജീത്തു ജോസഫിന്റെ ഊഴം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ രസ്‌ന പവിത്രനും പ്രണവിനെയും ആദിയെയും പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുന്നു. ഒറ്റ ചിത്ര കൊണ്ട് പ്രണവിന്റെ ഫാനായി മാറി എന്നാണ് നടി പറയുന്നത്.
English summary
Aadhi: Celebrities Praise Pranav Mohanlal & The Movie!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam