കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടിയുമായി ആദി കുതിക്കുന്നു, ഈ വര്‍ഷത്തെ വലിയ വിജയത്തിലേക്ക്!

മലയാള സിനിമയും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്നൊരു സുദിനമായിരുന്നു ജനുവരി 26. മോഹന്‍ലാലിന് പിന്നാലെ പ്രണവ് നായകനായെത്തുന്ന ആദി തിയേറ്ററുകളിലേക്കെത്തിയത് അന്നായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജീത്തു ജോസഫും സംഘവും ആദിയുമായി എത്തിയത്. ആക്ഷനും സംഗീതവും നിറഞ്ഞ സിനിമയെ കുടുംബപ്രേക്ഷകരും യുവതലമുറയും സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. പ്രേക്ഷകരെ ആകംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളുമായി ഇത്തവണ പ്രണവിനൊപ്പമെത്തിയപ്പോഴും സംവിധായകന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താരപുത്രനും അപ്പുറത്ത് സിനിമയില്‍ സ്വന്തമായ ഇടം നേടി ഈ താരപുത്രന്‍ മുന്നേറുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

റെക്കോര്‍ഡുകളെ നിഷ്പ്രഭമാക്കി മുന്നേറുന്നു

റെക്കോര്‍ഡുകളെ നിഷ്പ്രഭമാക്കി മുന്നേറുന്നു

മലയാള സിനിമയില്‍ ഇതുവരെയുള്ള പല റെക്കോര്‍ഡുകളും ഈ താരപുത്രന് മുന്നില്‍ നിസ്സാരമായി മാറുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടയില്‍ത്തന്നെ ചിത്രം 20 കോടി പിന്നിട്ടിരുന്നു. ആദ്യ ദിന കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് പ്രണവ്. ഇപ്പോള്‍ ആദിയെത്തേടി മറ്റൊരു നേട്ടം എത്തിയിരിക്കുകയാണ്.

 മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി

മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു കോടി സ്വന്തമാക്കിയിരിക്കുകയാണ് ആദിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ആദി ഈ നേട്ടത്തിന് അരികിലെത്തിയിരുന്നു. 20 ദിവസം കൊണ്ടാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ആദി ഈ നേട്ടം സ്വന്തമാക്കിയത്.

നവാഗതന് ലഭിക്കുന്ന മികച്ച സ്വീകരണം

നവാഗതന് ലഭിക്കുന്ന മികച്ച സ്വീകരണം

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും നായകനായി എത്തിയ പ്രണവിന് ലഭിക്കുന്ന മികച്ച സ്വീകാര്യത ഇതാണെന്ന് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 353 ഷോയില്‍ നിന്നായാണ് ചിത്രം ഒരുകോടി കലക്റ്റ് ചെയ്തത്.

19 ദിനം കൊണ്ട് നേടിയത്

19 ദിനം കൊണ്ട് നേടിയത്

റിലീസ് ചെയ്ത മൂന്നാം വാരത്തിലേക്ക് കടക്കുന്നതിനിടയില്‍ ആദി 22.1 കോടിയായിരുന്നു നേടിയത്. വളരെ പെട്ടെന്ന് തന്നെ 20 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം 50 കോടിയിലേക്കുള്ള കുതിപ്പിലാണ്.

വിദേശത്തും റിലീസ് ചെയ്യുന്നു

വിദേശത്തും റിലീസ് ചെയ്യുന്നു

കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളിലും ആദി റിലീസ് ചെയ്യുകയാണ്. യുഎഇയില്‍ റെക്കോര്‍ഡ് ബുക്കിങ്ങാണ് നടന്നിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറത്തും ആദിക്ക് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്‍രെ അരങ്ങേറ്റ ചിത്രം

പ്രണവ് മോഹന്‍ലാലിന്‍രെ അരങ്ങേറ്റ ചിത്രം

നായകനായുള്ള പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്‍പേ തന്നെ മികച്ച ഹൈപ്പ് ലഭിച്ച ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പതിനായിരവും കടന്ന് കുതിക്കുന്നു

പതിനായിരവും കടന്ന് കുതിക്കുന്നു

ആദി പതിനായിരം ഷോ പൂര്‍ത്തിയാക്കിയെന്ന സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് മള്‍ട്ടിപ്ലക്‌സിലെ നേട്ടത്തെക്കുറിച്ചും അറിയിച്ചിട്ടുള്ളത്.

പ്രണവിന്റെ അഭിനയം

പ്രണവിന്റെ അഭിനയം

അഭിനയത്തില്‍ തുടക്കക്കാരനിലെ എല്ലാവിധ പരിഭ്രമങ്ങളും പ്രണവിനുണ്ടായിരുന്നു. ചില രംഗങ്ങളില്‍ അസാമാന്യ പ്രകടനം കാഴ്ച വെച്ചപ്പോള്‍ മറ്റ് ചിലയിടത്ത് നിര്‍വികാരതയായിരുന്നു. എന്നാല്‍ ഈയൊരു പ്രശ്‌നം ആക്ഷന്റെ കാര്യത്തില്‍ ഇല്ലായിരുന്നു.

ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യ മികവ്

ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യ മികവ്

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ കണ്ണിമയ്ക്കാതെ കണ്ടിരിക്കാം. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത പാര്‍ക്കൗര്‍ രീതിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. അത്തരം രംഗങ്ങളില്‍ അസാമാന്യ പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചത്.

മോഹന്‍ലാലിന്റെ എന്‍ട്രി

മോഹന്‍ലാലിന്റെ എന്‍ട്രി

മുന്‍പ് സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ മോഹന്‍ലാലും പ്രണവും മുഖാമുഖം നോക്കുന്ന ഒകു രംഗമുണ്ടായിരുന്നു. എന്നാല്‍ ആദിയില്‍ മോഹന്‍ലാല്‍ എന്ന താരത്തെ പരിചയപ്പെടുകയും കൂടെ നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്യുന്ന നാണക്കാരനായ ആദിയെയാണ് കാണുന്നത്.

അനുശ്രീയുടെ പ്രകടനം

അനുശ്രീയുടെ പ്രകടനം

ഒരു പ്രത്യേക പ്രശ്‌നം കാരണം നാട്ടിലെത്താന്‍ കഴിയാതെ ബെംഗലുരുവില്‍ കുടുങ്ങിപ്പോകുന്ന ആദിക്ക് രക്ഷകനായെത്തുന്ന ഷറഫുദ്ദീനും അവന്റെ ചേച്ചിയായ അനുശ്രീയുടെയും പ്രകടനം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ പോരാടി മുന്നേറുന്ന അനുശ്രീയുടെ കഥാപാത്രം മികച്ചതാമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 പ്രണയിക്കാന്‍ പറ്റില്ല

പ്രണയിക്കാന്‍ പറ്റില്ല

പ്രണയ രംഗങ്ങള്‍ ഇല്ലാത്ത ചിത്രമായതിനാല്‍ത്തന്നെ നായികയും ഇല്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട്.

അച്ഛന്റെ വില്ലനൊപ്പം മകനും

അച്ഛന്റെ വില്ലനൊപ്പം മകനും

പുലിമുരുകന്‍ കണ്ടവരാരും ഡാഡി ഗിരിജയെ മറന്നുകാണാനിടയില്ല. ഇവിടെ ആദിയിലും അപ്പുവിന്റെ വില്ലനായെത്തിയത് അദ്ദേഹമാണ്. ഇരുവരും മുഖാമുഖം കാണുന്നത് മുതലുള്ള രംഗങ്ങള്‍ പ്രേക്ഷകരെ ആകംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്.

അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പ്

അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പ്

ആദ്യ സിനിമയുടെ പ്രതികരണം അറിഞ്ഞതിന് ശേഷം മാത്രമേ താന്‍ ഇനി അഭിനയിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. ആദിക്ക് മികച്ച പ്രതികരണം ലഭിച്ച അവസരത്തില്‍ അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ സിനിമ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ സിനിമ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടിയുടെ സ്വന്തം ബാനറായ പ്ലേ ഹൗസ് നിര്‍മ്മിക്കുന്ന ക്യാംപസ് സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.

പ്രണവിനെ കാത്തിരിക്കുന്നു

പ്രണവിനെ കാത്തിരിക്കുന്നു

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ആദിയുടെ പ്രതികരണത്തെക്കുറിച്ച അറിയാന്‍ പോലും നില്‍ക്കാതെയാണ് പ്രണവ് ഹിമാലയത്തിലേത്ത് യാത്രയായത്. പ്രണവ് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നു

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നു

ആദി പൂര്‍ത്തിയാക്കിയാലുടന്‍ തന്നെ താന്‍ ഹിമാലയത്തില്‍ പോകുമെന്ന് പ്രണവ് അറിയിച്ചിരുന്നു. സിനിമയുമായുി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രണവ് വ്യക്തമാക്കിയിരുന്നു. പൊതുവെ മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന താരപുത്രനാണ് പ്രണവ്.

പ്രണവില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം

പ്രണവില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം

കുട്ടിക്കാലം മുതല്‍ക്കെ തന്നെ പ്രണവ് ഇത്തരം കാര്യങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് മോഹന്‍ലാലും സുചിത്രയും വ്യക്തമാക്കിയിരുന്നു. ക്ലൈമാക്‌സ് രംഗങ്ങള്‍ കണ്ടപ്പോള്‍ അപ്പുവിന്റെ കുട്ടിക്കാലം തന്നെയാണ് ഓര്‍മ്മ വന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X