2018 ലെ സൂപ്പര്‍ ഹിറ്റ് സിനിമ രാജാവിന്റെ മകന്‍ സ്വന്തമാക്കി, ഇക്കയും സ്ട്രീറ്റ് ലൈറ്റ്‌സും എവിടെ?
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ ആരാധകര്‍ മാത്രമല്ല മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കമായിരുന്നു കാത്തിരുന്നത്. ഒടുവില്‍ ജിത്തു ജോസ്ഫിന്റെ ചിറകിലേറി പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റ സിനിമ ആദി ജനുവരി 26 മുതല്‍ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു.
ഒപ്പമെത്തിയ സിനിമകളെയും ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളെയും മുന്നിലേക്ക് കടത്തി വിടാതെയുള്ള ജൈത്രയാത്രയിലാണ് ആദി. കേരള ബോക്‌സ് ഓഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് സിനിമയുടെ യാത്ര. ആദിയിപ്പോള്‍ വലിയൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

ആദിയുടെ വിജയം
രാജാവിന്റെ മകന്റെ നായകനായി മലയാള സിനിമയിലേക്ക് എത്തിയ പ്രണവ് മോഹന്‍ലാല്‍ ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. നായകനായുള്ള അരങ്ങേറ്റ സിനിമ തന്നെ നൂറ് ശതമാനവും വിജയപ്പിക്കാനുള്ള കഠിനപ്രയത്‌നങ്ങളെല്ലാം പ്രണവ് നടത്തിയിരുന്നു.

ഒരു കോടി ക്ലബ്ബ്
ജനുവരി 26 ന് റിലീസ് ചെയ്ത ആദി കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും 21 ദിവസം കൊണ്ടായിരുന്നു സിനിമ ആ നേട്ടം സ്വന്തമാക്കിയത്.

2018 ലെ ആദ്യത്തെ സിനിമ
2018 ല്‍ ആദ്യമായിട്ടാണ് ഒരു സിനിമ ഈ നേട്ടം കൈവരിക്കുന്നത്. നിലവില്‍ 19 സിനിമകളാണ് ഈ വര്‍ഷം മലയാളത്തില്‍ നിന്നും റിലീസിനെത്തിയത്. എല്ലാ സിനിമകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കളക്ഷന്റെ കാര്യത്തില്‍ എല്ലാവരും പിന്നോട്ടാണ് പോവുന്നത്.

പതിനൊന്ന് ഷോ
ഫെബ്രുവരിയില്‍ വലിയ പ്രധാന്യത്തോടെ പല സിനിമകളും റിലീസിനെത്തിയെങ്കിലും ഇപ്പോഴും ആദിയ്ക്ക്് ദിവസം 11 പ്രദര്‍ശനം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതോടെ വരും ദിവസങ്ങളില്‍ ആദിയുടെ കളക്ഷനില്‍ മാറ്റം വരാനും സാധ്യതയുണ്ട്.

വിദേശത്തേക്കും
യുഎഇ, ജിസിസി പോലെ വിദേശത്തും ആദിയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അവിടെയും ആഘോഷമായി തന്നെയായിരുന്നു സിനിമയുടെ പ്രദര്‍ശനത്തിനെത്തിയത്. റെക്കോര്‍ഡ് ബുക്കിംഗായിരുന്നു അവിടെ നിന്നും നേടാനായത്.

കേരള ബോക്‌സ് ഓഫീസ്
മികച്ചൊരു ആക്ഷന്‍ സിനിമ എന്നായിരുന്നു ആദിയെ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. പാര്‍ക്കൗര്‍ പോലെ മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത അടവുകളുമായെത്തിയ സിനിമ കേരള ബോക്‌സ് ഓഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 20 കോടി ക്ലബ്ബില്‍ അതിവേഗമായിരുന്നു സിനിമ എത്തിയത്.

സ്ട്രീറ്റ് ലൈറ്റ്‌സ് എവിടെ?
ആദിയ്‌ക്കൊപ്പം തിയറ്ററുകളിലേക്കെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു സ്ട്രീറ്റ് ലൈറ്റ്‌സ്. ഇരുസിനിമകളുടെയും പേരില്‍ ആരാധകര്‍ തമ്മില്‍ മത്സരമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച അത്രയും മികവുറ്റ് നില്‍ക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.


Click it and Unblock the Notifications











