»   » പ്രണവ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: ആദിയുടെ ടെലിവിഷന്‍ പ്രീമിയര്‍ വിഷുവിന്

പ്രണവ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: ആദിയുടെ ടെലിവിഷന്‍ പ്രീമിയര്‍ വിഷുവിന്

Written By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദി. ബാലനടനായി സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആദി. ഊഴം എന്ന പൃഥിരാജ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ആദി.ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ക്കു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്നു ചിത്രങ്ങളിലൊന്നായിരുന്നു ആദി.കഴിഞ്ഞ ജനുവരി 26നായിരുന്നു ആദി റിലീസ് ചെയ്തിരുന്നത്.

പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ എത്തുമോ എന്തോ... തമിഴകത്ത് ഒരു വന്‍ അവസരം!!!


തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 50 കോടി ക്ലബില്‍ കടന്ന ചിത്രം ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സും പ്രണവിന്റെ ആദിയും ഒരേ ദിവസമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദിയില്‍ മികച്ച പ്രകടനമായിരുന്നു പ്രണവ് നടത്തിയിരുന്നുത്. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കു പ്രേക്ഷകര്‍ ഒന്നടങ്കം ഗംഭീരമായെന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്.


pranav mohanlal

മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങളായിരുന്നു ആദിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എറെ സാഹസികത നിറഞ്ഞ പാര്‍ക്കൗര്‍ രംഗങ്ങള്‍ മികച്ച രീതിയിലാണ് പ്രണവ് അവതരിപ്പിച്ചിരുന്നത്. പ്രണവിനു പുറമേ സിദ്ദിഖ്,ലെന, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയ്യേറ്ററില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ എന്നു വരുമെന്ന് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന വാര്‍ത്തയാണ്.


pranav mohanlal

ഇപ്പോഴിതാ ചിത്രം വിഷുവിന് അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ തന്നെ അമൃത ടിവി സ്വന്തമാക്കിയിരുന്നു. 4.5 കോടി രൂപയ്ക്കാണ് അമൃത ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.ചിത്രം ഇറങ്ങി നൂറ് ദിവസം പിന്നിടുന്നതിന് മുന്‍പാണ് ആദി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നത്.


ചില്ലു തിന്നതുപ്പോലെ ആണോ ഇത്? തലമൊട്ടയടിച്ച ലെനയോട് ആരാധകര്‍...


'മോഹന്‍ലാലി'ലെ സൗബിനെ പരിചയപ്പെടുത്തി മഞ്ജു വാര്യര്‍, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!

English summary
aadhi movie's television premier comes to this vishu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X