അപ്പുവിന്റെ പാട്ടിനെ ഏറ്റെടുത്ത് ആരാധകര്‍,ആദിയിലെ ജിപ്‌സി ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ വൈറല്‍,കാണൂ

By Nimisha

ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെ പ്രണവ് മലയാള സിനിമയില്‍ നായകനായി തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി ആലപിക്കാനുള്ള അവസരവും ഈ താരപുത്രന് ലഭിച്ചിരുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സിനിമയ്ക്ക് മാത്രമല്ല പ്രണവിന്റെ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഗാനരചന പ്രണവ് മോഹന്‍ലാല്‍ എന്ന് കണ്ടപ്പോഴേ പ്രേക്ഷകര്‍ പലതും പ്രതീക്ഷിച്ചിരുന്നു. ആദിയിലെ ജിപ്‌സി ഗാനത്തിന് വേണ്ടിയുള്ള ഗാനം താന്‍ എഴുതാമെന്ന പറഞ്ഞ് പ്രണവ് തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്ന് പിന്നീട് സംവിധായകനും വ്യക്തമാക്കിയിരുന്നു.

ആദിയിലെ പ്രണവിന്റെ പാട്ട്

ആദിയിലെ പ്രണവിന്റെ പാട്ട്

പ്രണവ് തന്നെയാണ് പാട്ടെഴുതുന്നതിനെക്കുറിച്ച് ഇങ്ങോട്ട് പറഞ്ഞത്. ജിപ്‌സി വുമണ്‍ എന്ന ഗാനം എഴുതിയതിനോടൊപ്പം അത് ആലപിക്കാമെന്നും അപ്പു വ്യക്തമാക്കുകയായിരുന്നുവെന്ന് ജിത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.

മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

ആദിയില്‍ പ്രണവ് എഴുതി ആലപിച്ച ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ അണിയറപ്രവര്‍ത്തകരാണഅ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

ഗാനത്തെയും ഏറ്റെടുത്തു

ഗാനത്തെയും ഏറ്റെടുത്തു

ആദിത്യ മോഹനെന്ന ആദിയെ മാത്രമല്ല ആദിയുടെ ജിപ്‌സി ഗാനത്തെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. മികച്ച പ്രതികരണമാണ് ആദിയുടെ ഗാനത്തിനും ലഭിച്ചത്.

ആദിയുടെ പോസ്റ്ററില്‍ ഒളിപ്പിച്ച സസ്‌പെന്‍സ്

ആദിയുടെ പോസ്റ്ററില്‍ ഒളിപ്പിച്ച സസ്‌പെന്‍സ്

ആദിയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് പ്രേക്ഷകര്‍ അക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് പോസ്റ്ററിന്റെ താഴെ എഴുതിയിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയായത്. പ്രണവിന്റെ പാട്ട് ചിത്രത്തിലുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നില്ല. അവസാന നിമിഷമാണ് ഇക്കാര്യം പുറത്തായത്.

 ഗാനരചന പ്രണവ് മോഹന്‍ലാല്‍

ഗാനരചന പ്രണവ് മോഹന്‍ലാല്‍

പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കണ്ടതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി. പ്രണവിന്‍രെ ഗാനം ചിത്രത്തിലുണ്ടെന്ന് ഇതോടെയാണ് ഉറപ്പിച്ചത്. ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. താരം തന്നെയാണ് എഴുത്തിനെക്കുറിച്ചും പാടുന്നതിനെക്കുറിച്ചും തന്നോട് പറഞ്ഞതെന്ന് ജിത്തു ജോസഫ് പറഞ്ഞിരുന്നു.

പ്രണവ് ഇങ്ങോട്ട് പറഞ്ഞു

പ്രണവ് ഇങ്ങോട്ട് പറഞ്ഞു

ആദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ഉണ്ടെന്നറിഞ്ഞപ്പോഴാണ് എഴുതാനും ആലപിക്കാനും താല്‍പര്യമുണ്ടെന്ന് പ്രണവ് അറിയിച്ചത്. നല്ലതാണെങ്കില്‍ അതുമായി മുന്നോട്ട് പോവാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നു

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നു

സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന യുവാവായ ആദിയുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സംഗീതത്തിന് മാത്രമല്ല ആക്ഷനും പ്രധാന്യമുള്ള ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു.

മേക്കിങ്ങ് വീഡിയോ കാണൂ

പ്രണവ് ആസ്വദിച്ച് ആലപിക്കുന്ന ഗാനത്തിന്‍റെ മേക്കിങ്ങ് വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X