പ്രണവ് ഒറ്റയ്ക്കല്ല മമ്മൂട്ടിയ്‌ക്കെതിരെ മകന് പിന്തുണയുമായി മോഹന്‍ലാലും? ആദിയോടൊപ്പം ഒടിയനും???
മോഹന്‍ലാലിന്റെ ഒടിയനൊപ്പമായിരുന്നു പ്രണവിന്റെ ആദി തുടങ്ങിയത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച പ്രണവിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുനര്‍ജനിയിലെ പ്രകടനത്തിന് പിന്നാലെ ഒന്നാമനിലും പ്രണവ് അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെയായിരുന്നു താരപുത്രന്‍ അവതരിപ്പിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രണവ് നായകനായെത്തുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് നായകനാവാന്‍ പ്രണവ് എത്തിയത്. ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് പ്രണവ് തുടക്കം കുറിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്.

ആദിക്കായി കാത്തിരിക്കുന്നു
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്.

ആദി പൂര്‍ത്തിയായി, ഒടിയന്‍ അവസാനഘട്ടത്തിലേക്ക്
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെയും ജിത്തു ജോസഫ് ചിത്രമായ ആദിയുടെയും പൂജ ഒരേ വേദിയില്‍ വെച്ചായിരുന്നു. ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആദിയുടെ ചിത്രീകരണം അവസാനിപ്പിച്ച് മറ്റ് ജോലികളിലേക്ക് കടന്നിരിക്കുകയാണ്.

ആരാധകര്‍ ആവേശത്തില്‍
ഒടിയനും ആദിയും ഒരുമിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. ആദി റീലീസിനോടൊപ്പം തന്നെ ഒടിയന്‍റെ ആദ്യ ടീസറും പുറത്തുവിടുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതോടെ ആരാധകരും ഏറെ ആവേശത്തിലാണ്.

ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു
ആദിയോടൊപ്പം ഒടിയന്‍ ടീസര്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ചിത്രത്തിന്റെയും അണിയറ പ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രണവിന്‍റെ എഴുത്തും ആലാപനവും
പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കണ്ടതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായിരുന്നു. പിന്നീട് സംവിധായകന്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. താരം തന്നെയാണ് എഴുത്തിനെക്കുറിച്ചും പാടുന്നതിനെക്കുറിച്ചും തന്നോട് പറഞ്ഞതെന്ന് ജിത്തു ജോസഫ് പറയുന്നു.

പ്രണവ് ഇങ്ങോട്ട് പറഞ്ഞു
ആദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ഉണ്ടെന്നറിഞ്ഞപ്പോഴാണ് എവുതാനും ആലപിക്കാനും താല്‍പര്യമുണ്ടെന്ന് പ്രണവ് അറിയിച്ചത്. നല്ലതാണെങ്കില്‍ അതുമായി മുന്നോട്ട് പോവാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സംഗീതവും ആക്ഷനും ഇടകലര്‍ന്ന ആദി
സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന യുവാവായ ആദിയുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സംഗീതത്തിന് മാത്രമല്ല ആക്ഷനും പ്രധാന്യമുള്ള ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു.

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്
ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി.

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍
ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അച്ഛന്‍റെ പാട്ടിനൊപ്പം ചുവടുവെച്ചു
ആദിയുടെ ചിത്രീകരണത്തിനിടയില്‍ അനുശ്രീയും സംഘവും ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഡാന്‍സ് പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിത എന്‍ട്രി നടത്തി പ്രണവും പങ്കുചേരുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു ഇവര്‍ ചുവടുവെച്ചത്.


Click it and Unblock the Notifications