ആദിയുടെ വിജയം ആഘോഷിച്ച് ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാലും സുചിത്രയും എവിടെ?
ജനുവരി 26നായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി റിലീസ് ചെയ്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയകരമായി ഇപ്പോഴും പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ നേരത്തെ ചിത്രത്തിന്റെ വിജയം മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ആദി വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്തത്. റിലീസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ദുബായിലേക്ക് പോയിരുന്നു. ദുബായ് സന്ദര്‍ശനത്തിനിടയില്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ആന്റണിയുടെയും സംഘത്തിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ആദി നിര്‍മ്മിച്ചത്
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിച്ചത്. മാക്‌സ് ലാബായിരുന്നു ചിത്രം വിതരണത്തിനെത്തിച്ചത്. മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണിയാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്.

കേക്ക് മുറിച്ച് ആഘോഷിച്ചു
ആദിയുടെ വിജയാഘോഷമെന്നെഴുതിയ കേക്കില്‍ മോഹന്‍ലാലിന്റെയും പ്രണവിന്റെയും ചിത്രങ്്ങലുമുണ്ടായിരുന്നു. ആരാധകര്‍ക്കൊപ്പം നിന്ന് ആന്റണി പെരുമ്പാവൂരാണ് കേക്ക് മുറിച്ചത്.

25 കോടി പിന്നിട്ടു
ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം ഇതുവരെയായി 25 കോടിയിലധികം നേടിയിട്ടുണ്ട്. അമ്പത് കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ് ചിത്രം. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ചിത്രം ഒരു കോടി നേടിയത്.

ദിലീപ് പങ്കെടുത്ത ആഘോഷം
ഫിയോകിന്റെ ആദ്യ യോഗത്തിനിടയില്‍ നടന്ന സെലിബ്രേഷനില്‍ ദിലീപായിരുന്നു കേക്ക് മുറിച്ചത്. ബി ഉണ്ണിക്കൃഷ്ണനും ആന്റണി പെരുമ്പാവൂരുമുള്‍പ്പടെ നിരവധി പേരായിരുന്നു അന്നത്തെ ആഘോഷത്തില്‍ പങ്കെടുത്തത്.

മോഹന്‍ലാലും കേക്ക് മുറിച്ചു
ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് മോഹന്‍ലാലും സുചിത്രയും ആദിയുടെ വിജയം ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

കഥാനായകന് താല്‍പര്യമില്ല
സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും താല്‍പര്യമില്ലെന്ന് പ്രണവ് ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആഘോഷത്തിലൊന്നും താരപുത്രനെ പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications