ആദി സ്വപ്നങ്ങള്‍ക്ക് പിറകെയാണ്, പ്രേമിച്ച് നടക്കാന്‍ സമയമില്ല, 'ആദി' ട്രെയിലര്‍ കാണൂ!

By Nimisha

Recommended Video

ആദി ട്രെയ്‌ലർ പുറത്ത് | വീഡിയോ കാണൂ

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് ഈ താരപുത്രന്‍ നായകനായി തുടക്കം കുറിക്കുന്നത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് പ്രണവ് എത്തുന്നത്. ചിത്രത്തിന്‍രെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദിയുടെ ട്രെയിലര്‍ വ്യാഴാഴ്ച അഞ്ച് മണിക്ക് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

കാത്തിരിപ്പിന് വിരാമം

കാത്തിരിപ്പിന് വിരാമം

നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയുടെ ട്രെയിലര്‍ പുറത്തുവരുന്നത്. മുന്‍പ് പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു

ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു

ഫേസ്ബുക്ക് പേജിലൂടെ ജിത്തു ജോസഫാണ് ആദിയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുള്ളത്. ആദിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്.

ആദ്യ ചിത്രത്തിന് ഫാന്‍സ് ഷോ

ആദ്യ ചിത്രത്തിന് ഫാന്‍സ് ഷോ

ലോകത്ത് അധികമാര്‍ക്കും ലഭിക്കാത്ത നേട്ടവും ആദിയിലൂടെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തിന് തന്നെ ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് പ്രണവിന് സ്വന്തമാണ്.

ടീസര്‍ വൈറലായതിന് പിന്നാലെ ട്രെയിലര്‍

ടീസര്‍ വൈറലായതിന് പിന്നാലെ ട്രെയിലര്‍

കടല്‍ത്തീരത്ത് കൂടി നടന്നുപോകുന്ന ആദിയുടെ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജിത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

താരപുത്രനെന്ന ഇമേജ് ആവശ്യമില്ല

താരപുത്രനെന്ന ഇമേജ് ആവശ്യമില്ല

താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് സ്വന്തമായ ഇടം നേടിയാണ് പ്രണവ് മുന്നേറുന്നത്. ഫാന്‍സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപുത്രന്‍. മറ്റൊരു താരപുത്രനും അവകാശപ്പെടാനില്ലാത്ത തരത്തിലുള്ള പിന്തുണയാണ് പ്രണവിന് ലഭിക്കുന്നത്.

സംഗീതത്തിനും ആക്ഷനും പ്രാധാന്യം

സംഗീതത്തിനും ആക്ഷനും പ്രാധാന്യം

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി.

പാര്‍ക്കര്‍ പരിശീലനം സഹായിച്ചു

പാര്‍ക്കര്‍ പരിശീലനം സഹായിച്ചു

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X