മത്സരിച്ച് പരാജയപ്പെട്ട മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?
മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകരണമാണ് പ്രണവ് മോഹന്‍ലാലിന് മലയാള സിനിമയില്‍ ലഭിച്ചത്. പ്രണവിന് മുന്‍പ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ഇത്രയും കൊട്ടിഘോഷിച്ചിട്ടില്ല. പ്രണവിന്റേത് ഒരു ഒന്നൊന്നര വരവായിപ്പോയി!
കാടിളക്കി പ്രണവ് മോഹന്‍ലാല്‍ വന്നപ്പോള്‍ ഒളിച്ചിരിക്കേണ്ട വന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്. രണ്ട് വട്ടം മോഹന്‍ലാലിനൊപ്പം മത്സരിച്ച് പരാജയപ്പെട്ട മമ്മൂട്ടി ഇതാ, മോഹന്‍ലാലിന്റെ മകനൊപ്പവും പരാജയപ്പെട്ടു നില്‍ക്കുന്നു!!

ഒരിക്കല്‍ രാവണപ്രഭുവും രാക്ഷരാജാവും
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2001, ആഗസ്റ്റ് 31 ന് മലയാളികളില്‍ വന്‍ ആവേശം നിറച്ച് രണ്ട് സിനിമകള്‍ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത രാക്ഷസരാജാവും മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭവും. പക്ഷെ രാവണപ്രഭുവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ രാക്ഷസരാജാവിന് കഴിഞ്ഞില്ല.

പുലിയും തോപ്പനും
വര്‍ഷങ്ങള്‍ കഴിഞ്ഞ് അതേ യുദ്ധം വീണ്ടു ആവര്‍ത്തിച്ചു. ഇത്തവണ മമ്മൂട്ടി വന്നത് ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പനൊപ്പമാണ്. മോഹന്‍ലാല്‍ വൈശാഖന്റെ പുലിമുരുകനുമായി എത്തി. 2016 ഒക്ടോബര്‍ 7 നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. മലയാളം കണ്ട ഏറ്റവും വലിയ ബോക്‌സോഫീസ് കലക്ഷനായി പുലിമുരുകന്‍ മാറിയപ്പോള്‍, തോപ്പില്‍ ജോപ്പന്‍ ദയനീയമായി പരാജയം സമ്മതിച്ചു.

അച്ഛന് ശേഷം മകന്‍ വന്നു
ഇപ്പോഴിതാ മോഹന്‍ലാലിന്റെ മകനൊപ്പം മത്സരിക്കാന്‍ മമ്മൂട്ടി ധൈര്യം കാണിച്ചിരിയ്ക്കുന്നു. 2018, ജനുവരി 26 ന് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ആദി റിലീസ് ചെയ്ത ദിവസം തന്നെ മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന ചിത്രവും റിലീസ് ചെയ്തു. എന്നിട്ട് എന്തായി?

സ്ട്രീറ്റ്‌ലൈറ്റ്‌സിന് കിട്ടിയത്
ആദി എന്ന ചിത്രത്തിനൊപ്പം തിയേറ്ററിലെത്തിയ സ്ട്രീറ്റ്‌ലൈറ്റ്‌സിന് പ്രേക്ഷകര്‍ കുറയുന്നു എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട്. ആദിയ്ക്ക് ആവശ്യത്തിനും അതിലധികവും സോഷ്യല്‍ മീഡിയ ബില്‍ഡപ്പും പ്രമോഷനും ലഭിയ്ക്കുമ്പോള്‍ ആരും സ്ട്രീറ്റ്‌ലൈറ്റ്‌സിനെ കുറിച്ചൊരക്ഷരം മിണ്ടുന്നില്ല. പ്രമോഷന്‍ വളരെ കുറവാണ്. ഒഴുക്കില്‍ മുങ്ങുകയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ അവസ്ഥ
ഫില്‍മിമേള റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദി സ്ട്രീറ്റലൈറ്റ്‌സിന്റെ ബള്‍ബ് പൊട്ടിച്ചു. 7.12 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദി ആദ്യ ദിവസം നേടിയത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് ആകട്ടെ, 5.28 ലക്ഷവും.

വേണ്ടായിരുന്നു..
പുലിമുരുകനൊപ്പം തോപ്പില്‍ ജോപ്പന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചപ്പോള്‍ പലരും പറഞ്ഞു, വേണ്ടാ വേണ്ടാ എന്ന്... എന്നാല്‍ മമ്മൂട്ടിയ്ക്കും ജോണി ആന്റണിയ്ക്കും ആത്മവിശ്വാസം തോന്നി റിലീസ് ചെയ്തു. ആദി വന്‍ പ്രതീക്ഷയുമായി എത്തുമ്പോള്‍ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ റിലീസ് മുന്നോട്ടോ പിന്നോട്ടോ മാറ്റിവയ്ക്കാമായിരുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അഭിപ്രായമുയരുന്നു.


Click it and Unblock the Notifications











