»   »  ആദി വർഷങ്ങൾക്കു മുൻപ് തന്നെ ഉണ്ടായി, ചിത്രത്തിന്റെ തലച്ചോർ വ്യക്തമാക്കി ജിത്തു ജോസഫ്

ആദി വർഷങ്ങൾക്കു മുൻപ് തന്നെ ഉണ്ടായി, ചിത്രത്തിന്റെ തലച്ചോർ വ്യക്തമാക്കി ജിത്തു ജോസഫ്

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച കന്നി ചിത്രം ആദി തിയേറ്ററിൽ വിജയം കൊയ്യുകയാണ്. ചിത്രം വിജയം കൈപിടിയിൽ ഒതുക്കുമ്പോൾ വിവാദങ്ങളും അവകാശ വാദങ്ങളും ആദിയെ തേടി എത്തുകയാണ്.

aadi

വിജയ്ക്ക് കീർത്തി നൽകിയ ഛായാചിത്രം എവിടെ; സർപ്രൈസ് പൊട്ടിച്ച് പാർത്ഥിപൻ!

മുള പൊട്ടി വരുന്ന വിവാദങ്ങളോട്  സംവിധായകൻ ജിത്തു ജോസഫ് വളരെ ലളിതമായാണ് പ്രതികരിച്ചത്. '' ഇതിൽ കാര്യമില്ലെന്നാണ്  അദ്ദേഹത്തിന്റെ  അഭിപ്രായം. പ്രമുഖ മാധ്യമത്തിനോടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ല! തുറന്ന് പറഞ്ഞ് ദീപിക

ആദിയുണ്ടായ തല

ആദി എന്റെ സ്വന്തം കഥയാണ്. കോളേജിൽ പഠിക്കുന്ന കാലാത്താണ് ആദി എന്റെ തലയിൽ എത്തുന്നത്. എന്നാൽ അല്പം വ്യത്യാസമെന്ന് മാത്രം . പാർക്കൗറിനു പകരം അന്ന് എന്റെ മനസിൽ ഉണ്ടായിരുന്നത് സ്റ്റാമിനയുള്ള ക്രോസ് കണ്ട്രി അത്ലറ്റിക് ആയിരുന്നു. ഇത്തരത്തിലുള്ള ഒരു ചെറുപ്പക്കാരൻ സ്വന്തം നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിൽ വരുന്നതും പിന്നീട് പ്രശ്നത്തിൽ അകപ്പെടുകയും ചെയ്യുന്നതാണ്.

പറ്റിയ ആളെ കിട്ടിയില്ല

ഇത്തരത്തിലുള്ള ആളെ കിട്ടാതിരുന്നതു കൊണ്ടാണ് സിനിമ വൈകിയതെന്ന് ജിത്തു ജോസഫ് പറഞ്ഞു. പിന്നീടാണ് ആദി പ്രണവിന്റെ കയ്യിൽ എത്തുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സ്ഥിരം രീതി

ദൃശ്യം പ്രദർശനത്തിനെത്തിയ സമയത്തും സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് കേസുമായി മുന്നോട്ട് വന്നത്. ഒരു ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട ചിത്രമായണ് ദൃശ്യമെന്നായിരുന്നു അവരുടെ വാദം. എന്നാൽ അന്ന് അത്തരത്തിലുള്ള ചെറുകഥ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ലെന്നും ജിത്തു പറഞ്ഞു.

വിട്ടുകൊടുക്കില്ല

ഒരു ചിത്രം സൂപ്പർഹിറ്റ് ആയാലോ നല്ലൊരു സിനിമ പ്രദർശനത്തിനെത്തിയാലോ കോപ്പയടി വിവാദവുമായി ആളുകൾ രംഗത്തെത്താറുണ്ട്. കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി പാപനാശം ചെയ്യുന്ന സമയത്ത് കമൽ സാർ തന്നെ തന്നോട് പറഞ്ഞിരുന്നു. ഇങ്ങനെ വരുന്ന വിവാദങ്ങൾ സെറ്റിൽമെന്റിന് തയ്യാറാകരുതെന്ന്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അതിനെതിരെ നിൽക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

English summary
aadi is my own movie, jeethu joseph reject coppyright claim

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam