»   » സൂപ്പര്‍താര ചിത്രങ്ങളെ പോലും പിന്നിലാക്കി ഷാജി പാപ്പന്‍! ബോക്‌സ് ഓഫീസില്‍ ആട് 2വിന്റെ ആദ്യദിനം

സൂപ്പര്‍താര ചിത്രങ്ങളെ പോലും പിന്നിലാക്കി ഷാജി പാപ്പന്‍! ബോക്‌സ് ഓഫീസില്‍ ആട് 2വിന്റെ ആദ്യദിനം

Posted By:
Subscribe to Filmibeat Malayalam

ആദ്യ വരവില്‍ തിയറ്ററില്‍ തകര്‍ന്ന് വീണ സിനിമ, അതിനൊരു രണ്ടാം ഭാഗം, ആട് 2നേക്കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കം അതായിരുന്നു. കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളുമായി ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത് 2015 ഫെബ്രുരി ആറിനായിരുന്നു. പക്ഷെ ചിത്രത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല.

എന്നാല്‍ ചിത്രത്തെ ടൊറന്റിലും സോഷ്യല്‍ മീഡിയയിലും പ്രേക്ഷേകര്‍ ഏറ്റെടുത്തു. തിയറ്ററില്‍ പ്രേക്ഷകര്‍ കൈവിട്ട ചിത്രം പിന്നീട് സ്വീകരിക്കപ്പെട്ടതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് അണിയറയില്‍ ചര്‍ച്ചകളും ആരംഭിച്ചു. പരാജയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതിലെ പ്രായോഗികതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനം.

വന്‍ വരവേല്‍പ്

രണ്ടാം വരവില്‍ ഷാജി പാപ്പനും ചങ്ങാതികള്‍ക്കും വേണ്ടി വന്‍ വരവേല്‍പ്പായിരുന്നു ആരാധകര്‍ ഒരുക്കിയിരുന്നത്. ആദ്യഭാഗത്തെ പോരായ്മകള്‍ പരിഹരിച്ച് എത്തിയ ചിത്രത്തെ പാപ്പന്‍ മുണ്ടും പാലഭിഷേകവുമായിട്ടായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.

ആദ്യദിന കളക്ഷന്‍

ഫാന്‍സ് ഷോകളും സ്‌പെഷ്യല്‍ ഷോകളുമായി തിയറ്റര്‍ നിറഞ്ഞ ചിത്രത്തിന്റെ ആദ്യദിന കളക്ഷനും പുറത്ത് വന്നിരിക്കുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 2.37 കോടിയാണ് ചിത്രം നേടിയത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഔദ്യോഗിക കണക്കല്ല.

പ്രേക്ഷക പ്രാതിനിധ്യത്തിലും മുന്നില്‍

തുടക്കത്തില്‍ ചിത്രത്തിനുണ്ടായിരുന്ന തള്ളിച്ച ദിവസം മുഴുവന്‍ നിലനിര്‍ത്താന്‍ സാധിച്ചു. ആദ്യദിനം 485ലധികം ഷോകള്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ശരാശരി 95 ശതമാനത്തോളം പ്രേക്ഷക പ്രാതിനിധ്യമുണ്ടായിരുന്നു. ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കമാണിത്.

മമ്മൂട്ടി ചിത്രത്തിലും അധികം

ഏറെ പ്രതീക്ഷകളോടെ വന്‍ ഹൈപ്പുമായി എത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിനേക്കാള്‍ പ്രേക്ഷക പ്രാതിനിധ്യം നേടാന്‍ ആട് 2ന് സാധിച്ചു. ആദ്യദിനം 1200ലധികം പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന ചിത്രത്തിന് ശരാശരി മാത്രമായിരുന്നു പ്രേക്ഷക പ്രാതിനിധ്യം.

പാപ്പന്‍ ഒറ്റയ്ക്കല്ല

ഷാജി പാപ്പനേപ്പോലെ തന്നെ ആരാധകര്‍ ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങള്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലുണ്ടായിരുന്നു. അറയ്ക്ക് അബു, ക്യാപ്ടന്‍ ക്ലീറ്റസ്, ഡ്യൂഡ്, സാത്താന്‍ സേവ്യര്‍, സര്‍ബത്ത് ഷെമീര്‍ അങ്ങനെ കഥാപാത്രങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. എല്ലാവരേയും ആട് 2വിലും കാണാം.

ലോജിക്ക് വീട്ടില്‍ വച്ചിട്ട് വരണം

ആട് 2 തിയറ്ററിലേക്ക് എത്തുന്നതിന് മുന്നേ സംവിധായകനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ഒരു കാര്യം ലോജിക്ക് വീട്ടില്‍ വച്ചിട്ട് സിനിമയ്ക്ക് ടിക്കറ്റ് എടുക്കണമെന്നായിരുന്നു. ലോജിക്ക് ഉപയോഗിച്ച് ചിത്രത്തെ കീറിമുറിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

ജയസൂര്യക്ക് നേട്ടം

അടുത്തടുത്ത് പുറത്തിറങ്ങിയ രണ്ട് ജയസൂര്യ ചിത്രങ്ങളും രണ്ടാം ഭാഗങ്ങളായിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും, ആട് 2ഉം. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. കരിയറില്‍ ആകെ രണ്ട് ജയസൂര്യ ചിത്രങ്ങള്‍ക്കെ രണ്ടാം ഭാഗം ഇറങ്ങിയിട്ടൊള്ളു.

English summary
Aadu 2 first day Kerala box of collection ois out. The movie collects 2.37 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X