ഇത് പഴയ ആട് അല്ല... ഷാജി പാപ്പന്റെ രണ്ടാം വരവില്‍ സസ്‌പെന്‍സുകളുടെ പൂരം!!!
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറിയ മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ആട് ഒരു ഭീകരജീവിയാണ്. ജയസൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. എന്നാല്‍ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസില്‍ ഇടം നേടി.
ടൊറന്റിലും ഡിവിഡിയിലും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. അത് തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസിന് പ്രചോദനമായത്. പ്രേക്ഷകര്‍ക്കായി ചിത്രത്തില്‍ നിറയെ സസ്‌പെന്‍സുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മിഥുന്‍ പറയുന്നു.

പുതിയ കഥാപാത്രങ്ങളും
ഷാജി പാപ്പന്റെ രണ്ടാം വരവില്‍ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളും ഉണ്ടാകും. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നുള്ള കാര്യം തല്‍ക്കാലം സസ്‌പെന്‍സാണ്. അതുകൊണ്ട് പോസ്റ്ററുകളില്‍ പോലും അവരെ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമ തിയറ്ററിലെത്തുമ്പോഴെ അവര്‍ ആരൊക്കെയാണെന്ന് മനസിലാകു എന്നാണ് മിഥുന്‍ പറയുന്നത്.

കംപ്ലീറ്റ് എന്റര്‍ടെയിനര്‍
കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രമാണ് ഷാജി പാപ്പന്‍. ചില സാമൂഹ്യ വിഷയങ്ങളും ചതിത്രത്തില്‍ കടന്ന് വരുന്നുണ്ട്. എന്നാല്‍ ഇതൊരു ഭൂതനാത്മക സിനിമയാകില്ലെന്നും ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ഒരുപാട് വിഷമമുണ്ടായി
തിയറ്ററില്‍ വിജയം കിട്ടാതോ പോയ സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. അത് തനിക്ക് ഒരുപാട് വിഷമമുണ്ടാക്കിയെന്ന് മിഥുന്‍ പറുന്നു. എന്നാല്‍ ചിത്രം തിയറ്ററുകള്‍ വിട്ട് ഡിവിഡി, ടൊറന്റ്, ടെലിവിഷന്‍ എന്നിവയില്‍ വലിയ സ്വീകാര്യത നേടി.

ഹിറ്റാക്കിയത് ട്രോളുകള്‍
ആട് ഒരു ഭീകരജീവിയിലെ കഥാപാത്രങ്ങളെ ഹിറ്റാക്കിയത് ട്രോളുകളായിരുന്നു. ഷാജി പാപ്പന്‍ ഉള്‍പ്പെടെയുള്ള പല കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പേജുകളില്‍ ഇടം നേടി. ടൊറന്റിലും ടെലിവിഷനിലുമൊക്കെയായി ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായം പറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയായിരുന്നെന്ന് മിഥുന്‍ പറയുന്നു.

പരാജയത്തിന്റെ ക്ഷീണം മാറ്റാന്‍
പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത് സാധാറണ ഗതിയില്‍ ചിന്തിക്കാന്‍ സാധിക്കാത്തതാണ്. തിയറ്ററില്‍ വിജയിച്ചില്ലെങ്കിലും ഷാജി പാപ്പന് ഏറെ ആരാധകരുണ്ടായി. പ്രേക്ഷകര്‍ ഷാജി പാപ്പനേയും ചിത്രത്തേയും ഏറ്റെടുത്തതോടെയാണ് മിഥുന്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

ക്രിസ്തുമസ് റിലീസ്
ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്. ആദ്യം ഭാഗം നിര്‍മിച്ച ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം തിയറ്ററിലെത്തുന്ന ജയസൂര്യ ചിത്രം കൂടെയാണിത്.


Click it and Unblock the Notifications