»   » ഷാജി പാപ്പന്റെ രണ്ടാം വരവിന് തിയതി കുറിച്ചു, ക്രിസ്തുമസിന് ഷാജി പാപ്പന്‍ തരംഗം!

ഷാജി പാപ്പന്റെ രണ്ടാം വരവിന് തിയതി കുറിച്ചു, ക്രിസ്തുമസിന് ഷാജി പാപ്പന്‍ തരംഗം!

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയുടെ കരിയറില്‍ ആദ്യമായി ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെയായിരുന്നു. ബോക്‌സ് ഓഫീസ് ഹിറ്റ് പുണ്യാളന്‍ അഗര്‍ബത്തീസിന് തുടര്‍ച്ചയായി എത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

മമ്മൂട്ടിയുടെ കർണൻ ഉപേക്ഷിച്ചിട്ടില്ല, പൃഥ്വിരാജിനും മുമ്പേ എത്തും? പ്രഖ്യാപനം മമ്മൂട്ടി നേരിട്ട്?

മമ്മൂട്ടിയുടെ ഫൈറ്റിനെ കളിയാക്കിയ പ്രേക്ഷകന് ഉണ്ണി മുകുന്ദന്റെ പവര്‍ പാക്ക് മറുപടി!

പുണ്യാളന്‍ പിന്നാലെ തിയറ്ററിലെത്തുന്ന ജയസൂര്യ ചിത്രവും മറ്റൊരു രണ്ടാം ഭാഗമാണ്. എന്നാല്‍ തിയറ്ററില്‍ പരാജയപ്പെട്ട ആദ്യ ഭാഗ്യത്തിനാണ് ഇക്കുറി രണ്ടാം ഭാഗം ഒരുങ്ങുന്നത്. ആട് ഒരു ഭീകര ജീവിയുടെ രണ്ടാം ഭാഗമായ ആട് 2ന്റെ റിലീസ് ഡേറ്റ് പ്രഖ്യിപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചരിത്രത്തില്‍ ആദ്യം

വിജയ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നത് പതിവാണെങ്കില്‍ ഒരു പരാജയ ചിത്രത്തിന് തുടര്‍ച്ച ഉണ്ടാകുന്നത് ഇത് ആദ്യമാണ്. ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച് പ്രേക്ഷക സ്വീകാര്യതയാണ് ഇത്തരത്തില്‍ ഒരു രണ്ടാം ഭാഗം ഒരുങ്ങാന്‍ ഇടയായത്.

ക്രിസ്തുമസ് റിലീസ്

ജയസൂര്യയുടെ ക്രിസ്തുമസ് റിലീസായിട്ടാണ് ആട് 2 തിയറ്ററിലെത്തുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 22 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിലെത്തുന്നത്.

വൈറല്‍ ഹിറ്റ്

തിയറ്ററില്‍ വേണ്ട വിധം സ്വീകരിക്കപ്പെടാതിരുന്ന ചിത്രം ഡിവിഡി വില്‍പനയിലും ടൊറന്റിലും ഹിറ്റായി മാറുകയായിരുന്നു. ഷാജി പാപ്പനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചിരുന്നു.

ഫ്രൈഡേ ഫിലിംസ്

ഫ്രൈഡേ ഫിലിംസ് ആയിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ആട് ഒരു ഭീകര ജീവി നിര്‍മിച്ചത്. ആട് 2 നിര്‍മിക്കുന്നതും ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ആട് 2വുമായി മിഥുന്‍ എത്തുന്നത്.

സര്‍ബത്ത് ഷമീര്‍

സര്‍ബത്ത് ഷമീര്‍ എന്ന സബ് ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ബാബു രണ്ടാം ഭാഗത്തിലും അതേ കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാവരും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് വിവരം.

കാത്തിരിക്കണം

മൊത്തം കുഴപ്പങ്ങളുമുണ്ടാക്കിയ പിങ്കി എന്ന ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പിക്കുന്നതോടെയായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗം എവിടെ തുടങ്ങുന്നു എന്നത് ആകാംഷ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതിന് ഫെബ്രുവരി 22 വരെ കാത്തിരിക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

വിജയ് ബാബു ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.

English summary
Aadu 2 release date announced. It will hit the theaters on December 22.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam