ഇക്കുറി ഷാജി പാപ്പന്‍ ഒരുങ്ങിത്തന്നെയാ മക്കളെ, സര്‍വ്വകാല റെക്കോര്‍ഡായി ആട് 2 ട്രെയിലര്‍!

ചൊവ്വാഴ്ച വൈകുന്നേരം യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ 20 മണിക്കൂര്‍ കൊണ്ട് 11 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

By Jince K Benny

ആട് ഒരു ഭീകരജീവിയെ തിയറ്ററില്‍ പ്രേക്ഷകര്‍ കൈവിട്ടിട്ടും എന്തിന് രണ്ടാം ഭാഗം ഇറക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിരവധി തവണ പങ്കുവച്ചതാണ്. ഇനിയും വ്യക്തമാ ധാരണ ലഭിക്കാത്തവര്‍ക്ക് ആട് 2വിന്റെ ട്രെയിലര്‍ മറുപടി നല്‍കിയിരിക്കുകയാണ്.

ഷാജി പാപ്പന്‍ രണ്ടാമതും വരുന്നു എന്ന വാര്‍ത്ത കേട്ടത് മുതല്‍ ഷാജി പാപ്പന്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തേക്കുറിച്ചുള്ള ഒരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒടുവിലിതാ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്.

അതിവേഗം പത്ത് ലക്ഷം

അതിവേഗം പത്ത് ലക്ഷം

മലയാള സിനിമയില്‍ അതിവേഗം പത്ത് ലക്ഷം കടന്ന ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ആട് 2 സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ 20 മണിക്കൂര്‍ കൊണ്ട് 11 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

 ട്രെന്‍ഡിംഗില്‍ ഒന്നാമത്

ട്രെന്‍ഡിംഗില്‍ ഒന്നാമത്

അതിവേഗം പത്ത് ലക്ഷം മാത്രമല്ല യൂട്യൂബ് ട്രെന്‍ഡിലും ഇപ്പോള്‍ ആട് 2 ട്രെയിലര്‍ തന്നെയാണ് ഒന്നാമത്. പാപ്പനും പിള്ളാരും കളം പിടിക്കുമെന്നതിന്റെ സൂചനയാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പാപ്പന്‍ തന്നെ മുഖ്യ ആകര്‍ഷണം

പാപ്പന്‍ തന്നെ മുഖ്യ ആകര്‍ഷണം

ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പന്‍ എന്ന കഥാപാത്രം ആരാധകരുടെ പ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ്. ഒന്നാം ഭാഗത്തിന് പിന്നാലെ ഏറെ അനുകരിക്കപ്പെട്ട പാപ്പന്റെ സ്റ്റൈലിന് രണ്ടാം വരവിലും കുറവൊന്നുമില്ല. ഡൂഡും സാത്താന്‍ സേവ്യറും സച്ചിന്‍ ക്ലീറ്റസുമൊക്കെ രണ്ടാം ഭാഗത്തിലുമുണ്ട്.

രണ്ട് വര്‍ഷത്തിന് ശേഷം

രണ്ട് വര്‍ഷത്തിന് ശേഷം

ആട് ഒരു ഭീകരജീവിയാണ് തിയറ്ററിലെത്തിയിട്ട് രണ്ട് പൂര്‍ത്തിയാകുമ്പോഴാണ് രണ്ടാം ഭാഗം തിയറ്ററിലേക്ക് എത്തുന്നത്. 2015 ഫെബ്രുവരി ആറിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. ഡിസംബര്‍ 22ന് ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററിലെത്തും.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണ് ഫേസ്ബുക്കിലൂടെ ട്രെയിലറിന്റെ റെക്കോര്‍ഡ് നേട്ടം സ്ഥിരീകരിച്ചത്. ഫ്രൈഡേ ഫിലിംസ് തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X