ആടില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്?
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ആട് നായികയുടെ വേഷത്തിലെത്തുന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ ഒരു പെണ്ണ് ആണിനെ പ്രണയിക്കുന്നത് പ്രമേയമാക്കി, മലയാളി അതുവരെ ചിന്തിക്കാത്ത ഒരു തലത്തിലൂടെ കഥ പറഞ്ഞ മിഥുന്‍ മാനുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്.
തിരക്കഥാകൃത്തായി അരങ്ങേറിയ മിഥുന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതും ഈ വ്യത്യസ്തമായ കഥപറച്ചില്‍ രീതികൊണ്ട് തന്നെ. അതുകൊണ്ടാവാം മിഥുന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആടിന് വേണ്ടി പ്രേക്ഷകര്‍ ഇത്ര പ്രതീക്ഷിക്കുന്നത്.

അപ്പോത്തിക്കരിയിലെയും ഇയ്യോബിന്റെ പുസ്തകത്തിലെയും വ്യത്യസ്ത വേഷങ്ങള്‍ക്ക് ശേഷം ജയസൂര്യ വീണ്ടും കോമഡി ട്രാക്കിലേക്ക് കയറുകയാണ് ആടിലൂടെ. ഒരു നടനെന്ന നിലയില്‍ ജയസൂര്യ ഇതിനകം പ്രേക്ഷകരുടെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.
പൂര്‍ണമായും കോമഡിയുടെ അകമ്പടിയോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടൈറ്റില്‍ സോങും പോസ്റ്ററുകളും ആ പ്രതീക്ഷ നിലനിര്‍ത്തുന്നു. ഫ്രൈഡെ മൂവീസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മിക്കുന്ന ചിത്രത്തില്‍ മര്‍മ പ്രധാനമായ വേഷം ഇരുവരും അഭിനയിക്കുകയും ചെയ്യുന്നു.
സാജു കുറുപ്പ്, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, വിനായകന്‍, ധര്‍മരാജ് ബോള്‍ഗാട്ടി, ബിജു കുട്ടന്‍, സൃന്ദ അഷബ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു നാരായണന്‍ ഛായാഗ്രഹകനാകുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഫെബ്രുവരി 6ന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











