ചിങ്കാരി ആട്..പഞ്ചാര ആട്..ടൈറ്റില്‍ സോങ് എത്തി
ആടിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ ടൈറ്റില്‍ സോങ് എത്തി. ചിത്രത്തിന്റെ പേര് സൂചിപ്പിച്ചപോലെ തന്നെ ആട് തന്നെയാണ് സിനിമയുടെ കേന്ദ്രകഥാപാത്രം. ഈ ടൈറ്റില്‍ സോങ് കണ്ടാല്‍ നിങ്ങള്‍ക്കതു മനസ്സിലാകും. ഒരു കാര്‍ട്ടൂണ്‍ രൂപത്തിലാണ് ടൈറ്റില്‍ സോങ് തിട്ടപ്പെടുത്തിയിരിക്കുന്നത്. രസകരമായിട്ടാണ് പാട്ടിന്റെ ചിത്രീകരണം. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പാട്ടെന്നും പറയാം.

ചിങ്കാരി ആട്...പഞ്ചാര ആട് എന്ന് തുടങ്ങുന്ന പാട്ട് 2.51 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഒരു കുറുമ്പത്തിയാണ് ഈ ചിത്രത്തിലെ നടിയായ ആട്. എല്ലാവര്‍ക്കും പണി കൊടുക്കുന്ന ഈ പിങ്കി ഒരു വില്ലത്തിയാണെന്നും പറയാം. ജയസൂര്യയുടെ നായികയായിട്ടാണ് പിങ്കി എത്തുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഒരു എന്റര്‍ടൈമെന്റ് ആയിരിക്കുമെന്ന് ഈ പാട്ട് കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.


Click it and Unblock the Notifications











