ജയറാമിന്റെ ആടുപുലിയാട്ടം, ട്രെയിലര്‍ പുറത്തിറങ്ങി, കാണൂ...
അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. ജയറാം, രമ്യാ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന ആടുപുലിയാട്ടം ഏറെ പ്രത്യേകതയോടെയാണ് ഒരുക്കുന്നത്. ബോളിവുഡ് താരം ഓംപുരിയും ചിത്രത്തില്‍ ഒരു മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സിദ്ദിഖ്, രമേഷ് പിഷാരടി, തമിഴ് നടന്‍ സമ്പത്ത്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേഷ് പള്ളാത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications