»   » തിയേറ്ററുകളില്‍ തരംഗമായ ആടുതോമ വീണ്ടുമെത്തുന്നു, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ !!

തിയേറ്ററുകളില്‍ തരംഗമായ ആടുതോമ വീണ്ടുമെത്തുന്നു, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു സ്ഫടികം. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്‍, രാജന്‍ പി ദേവ്, ഇന്ദ്രന്‍സ്, ഉര്‍വശി, ചിപ്പി, കെപി എസി ലളിത, സില്‍ക്ക് സ്മിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. മികച്ച തിരക്കഥ തന്നെയാണ് ചിത്രത്തെ വിജയത്തിലേക്ക് നയിച്ചത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രം തിയേറ്റരില്‍ പോയി കാണാന്‍ പറ്റാത്തവര്‍ വിഷമിക്കേണ്ടതില്ല. അതിനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ പ്രേക്ഷകരെ തേടി വന്നിട്ടുള്ളത്.

ആടു തോമയും സംഘവും വീണ്ടും വരുന്നു

ചട്ടമ്പിത്തരത്തിന്റെ പ്രതിരൂപമായ ആടു തോമ പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ പ്രിയങ്കരമാണ്. ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിനേ കഴിയൂവെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു പറഞ്ഞതും സ്ഫടികത്തിലൂടെയാണ്.

ആടുതോമയും ചാക്കോ മാഷും , ഇന്നും ഒാര്‍ത്തിരിക്കുന്ന പ്രകടനം

പ്രപഞ്ചത്തിന്‍രെ നില നില്‍പ്പ് കണക്കിലാണെന്ന് വിശ്വസിക്കുന്ന ചാക്കോ മാഷും താന്തോന്നിയും തല തെറിച്ചവനുമായ മകന്‍ തോമയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന് കൂടുതല്‍ മിഴിവേകിയത്. തിലകനും മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളാണ് ചാക്കോ മാഷും ആട് തോമയും.

തിയേറ്ററില്‍ പോയി ആസ്വദിക്കാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ട

ആടു തോമയെ തിയേറ്ററില്‍ പോയി കാണാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ട. തിയേറ്ററില്‍ വീണ്ടും വരാനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റെ ജന്‍മദിനമായ മേയ് 21 ന് ചിത്രം വീണ്ടും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്റെ ആരാധകര്‍.

22 വര്‍ഷത്തിനു ശേഷം വീണ്ടും റിലീസ് ചെയ്യുന്നു

22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ആടു തോമയുടെ മുണ്ട് ഊരിയുള്ള അടി ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. ആടു തോമ സ്‌റ്റൈല്‍ അന്നത്തെക്കാലത്ത് വലിയ ട്രെന്‍ഡ് തന്നെയാണ് സൃഷ്ടിച്ചത്.

അന്യഭാഷയിലേക്ക് റീമേക്ക് ചെയ്തു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷയിലേക്ക് റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ വീരാപ്പ എന്ന പേരിലെത്തിയ സുന്ദറ സിംഗായിരുന്നു നായകനായി എത്തിയത്. കന്നഡ പതിപ്പില്‍ സുദീപായിരുന്നു നായകന്‍. നാഗാര്‍ജ്ജുന നായകനായ വജ്രമാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ്.

English summary
Here is a golden opportunity for all those who could not enjoy the theatrical watch of one of the best mass entertainers ever in Malayalam cinema. Sphadikam is re-releasing after a gap of 22 long years for Mohanlal’s birthday this year. The superstar’s fans are arranging the re-release to celebrate their matinee idol’s birthday on May 21.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam