»   » ഷാജി പാപ്പന്‍ തിരിച്ച് വരുന്നു... ജയസൂര്യയില്‍ നിന്നും ഷാജി പാപ്പനിലേക്കുള്ള രൂപാന്തരം ഇങ്ങനെ...

ഷാജി പാപ്പന്‍ തിരിച്ച് വരുന്നു... ജയസൂര്യയില്‍ നിന്നും ഷാജി പാപ്പനിലേക്കുള്ള രൂപാന്തരം ഇങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

ഒരു സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുന്നത് മലയാളത്തില്‍ എന്നല്ല ലോക സിനിമയില്‍ പോലും ആദ്യമല്ല. അങ്ങനെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഇറങ്ങിയ ചിത്രങ്ങള്‍ ആദ്യ ഭാഗത്തിന്റെ അത്ര വിജയം നേടാതെ പോയതും പുതിയ കാര്യങ്ങളില്ല. എന്നാല്‍ തിയറ്ററില്‍ പരാജയമായി മാറിയ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത് അത്ര പതിവില്ലാത്ത കേള്‍വിയാണ്.

മോഹന്‍ലാലോ മമ്മൂട്ടിയോ? ആരാണ് മികച്ച നടന്‍..? മോഹന്‍ലാലിന് ഉടനടി രഞ്ജിതിന്റെ മറുപടി...

'ഹലോ മായാവി' കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഷാഫിയുടെ തിരുത്ത്! ട്വിസ്റ്റ് ഇങ്ങനെ...

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ആട് 2  എന്ന പേരില്‍ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. തിയറ്ററില്‍ പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ പോയ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവിയാണ്.

ഡിവിഡി ഹിറ്റ്

ഹിറ്റ്, സൂപ്പര്‍ ഹിറ്റ്, ബ്ലോക്ക് ബസ്റ്റര്‍ എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ഡിവിഡി ഹിറ്റ്, ടൊറന്റ് ഹിറ്റ് എന്നീ വിശേഷണങ്ങള്‍ ആദ്യമായി ഒരു സിനിമയ്ക്ക് ചാര്‍ത്തിക്കിട്ടിയത് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനായിരുന്നു. തിയറ്ററില്‍ പരാജയപ്പെട്ട ചിത്രം ഡിവിഡിയിലും ടൊറന്റിലും ഹിറ്റാവുകയായിരുന്നു.

ഷാജി പാപ്പന്‍

ജയസൂര്യ അവതരിപ്പിച്ച നായക കഥാപാത്രമായ ഷാജി പാപ്പന്‍ ഡിവിഡിയിലും ടൊറന്റിലുമായി പ്രേക്ഷകര്‍ ഏറ്റെടുത്തൊരു കഥാപാത്രമാണ്. ഈ കഥാപാത്രത്തേയും അതിന്റെ തീം മ്യൂസിക്കും വൈറലായി മാറുകയായിരുന്നു യുവാക്കള്‍ക്കിടയില്‍.

ഷാജി പാപ്പന്‍ വീണ്ടും എത്തുന്നു

ആട് 2 എന്ന ചിത്രത്തിലൂടെ ഷാജി പാപ്പന്‍ വീണ്ടും എത്തുകയാണ്. ഷാജി പാപ്പന്റെ മീശയും കോസ്റ്റിയൂംസും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അവ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചിത്രീകരണത്തിന് ശേഷം ഷാജി പാപ്പനാകാന്‍ ജയസൂര്യ എത്തി.

ആ രൂപാന്തരം ഇങ്ങനെ

ജയസൂര്യയില്‍ നിന്നും ഷാജി പാപ്പനിലേക്കുള്ള രൂപാന്തരത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ആട് ടീം പുറത്ത് വിട്ടു. ഹെയര്‍ സ്റ്റൈലിസ്റ്റ് സ്വാമിയാണ് ജയസൂര്യയെ ഷാജി പാപ്പനാക്കി മാറ്റിയത്. മുടി വെട്ടി. കൊമ്പന്‍ മീശ ഒരുക്കിയ, താടി ഷേവ് ചെയ്ത് ജയസൂര്യ ഷാജി പാപ്പനായി മാറി.

മേക്കിംഗിലും ഹ്യൂമര്‍

ആദിയോടന്തം ഹ്യൂമര്‍ നിറഞ്ഞ നിന്ന ഒന്നാം ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല രണ്ടാം ഭാഗം എന്ന തെളിയിച്ചുകൊണ്ടാണ് മേക്കിംഗ് വീഡിയോ അവസാനിക്കുന്നത്. ഷാജി പാപ്പനായി സ്റ്റൈലിഷായി കസേരയില്‍ ഇരിക്കുന്ന ജയസൂര്യയുടെ തലയില്‍ തേങ്ങ വീഴുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ട്രെന്‍ഡിംഗ് ആയി വീഡിയോ

ഷാജിപാപ്പന്‍ ഈസ് ബാക്ക് എന്ന പേരില്‍ യൂടൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മേക്കിംഗ് വീഡിയോ ഇതിനകം യൂടൂബ് ട്രെന്‍ഡിംഗില്‍ 21ാമത് എത്തി. ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒര്‍ജിനല്‍ വീഡിയോ അഞ്ചര ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. പന്ത്രണ്ടായിരത്തോളം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു.

ടൈറ്റില്‍ പോസ്റ്റര്‍

ആട് ഒരു ഭീകരജീവിയാണ് പുറത്തിറങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ഈ മാസം തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ക്രി്‌സതുമസിന് ചിത്രം തിയറ്ററിലെത്തും.

മാസ് ആക്ഷന്‍

കോമഡിയായിരുന്നു ഒന്നാം ഭാഗത്തിന്റെ ഹൈലൈറ്റെങ്കില്‍ രണ്ടില്‍ ചെറിയ ഒരു മാറ്റം. കോമഡി ഉണ്ടാകുമെങ്കിലും മാസ് ആക്ഷന്‍ രംഗങ്ങള്‍ക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം നല്‍കുക. ഇതായിരിക്കും ആട് 2ന്റെ പ്രത്യേകതയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ പറഞ്ഞു.

ആരും മാറുന്നില്ല

ആടിന്റെ ഒന്നാം ഭാഗത്തുണ്ടായിരുന്ന പല കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകും. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിംസ് ശരത് കുമാറും ശക്തമായ കഥാപാത്രമാകും. ഷാന്‍ റഹ്മാനാണ് സംഗീതം.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഷാജി പാപ്പന്റെ രൂപാന്തരം ചിത്രീകരിച്ച വീഡിയോ കാണാം.

English summary
Aadu 2 Shaji Pappan making video goes viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam