ആടുജീവിതത്തിലെ വിദേശതാരം നിരീക്ഷണത്തില്‍! പൃഥ്വിരാജും സംഘവും സുരക്ഷിതര്‍

By Midhun Raj

പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ ഭീതിക്കിടെയിലും ജോര്‍ദാനിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നേരത്തെ ആടുജീവിതത്തിനായി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള പൃഥ്വിരാജ് എടുത്തിരുന്നു. 30 കിലോയാളം ശരീര ഭാരം കുറച്ച ശേഷമാണ് നടന്‍ ജോര്‍ദാനിലേക്ക് ഷൂട്ടിംഗിനായി പോയത്.

അതേസമയം ആടുജീവിതത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ താലിബ് അല്‍ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോവിഡ് ഭീതിയെ

കോവിഡ് ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനില്‍ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നീരിക്ഷണത്തില്‍ വെക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഡോ താലിബിനെയും നീരിക്ഷണത്തിലാക്കിയത്. അതേസമയം ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പൃഥ്വിരാജ് അടക്കമുളള

പൃഥ്വിരാജ് അടക്കമുളള താരങ്ങളും അണിയറ പ്രവര്‍ത്തകരും സുരക്ഷിതരാണെന്നും സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഡോ താലിബിനൊപ്പം അദ്ദേഹത്തിന്റെ പരിഭാഷാ സഹായി, യുഎഇയില്‍ നിന്നുളള മറ്റൊരു നടന്‍ തുടങ്ങിയവരും നീരിക്ഷണത്തിലാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമാനില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് ഡോ താലിബിനെ ജോര്‍ദാന്‍ അധികൃതര്‍ ചാവുകടലിന് അടുത്തുളള ഹോട്ടലില്‍ നിരീക്ഷത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടും

ലോകമെമ്പാടും കൊറോണ ഭീതിയില്‍പ്പെട്ട സമയത്തും സിനിമയുടെ ഷൂട്ടിംഗിന് മാറ്റമുണ്ടാവില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കൊറോണ കാരണം നേരത്തെ ചില സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ആടുജീവിതം ഷൂട്ടിംഗ് തുടരുമെന്ന് സംവിധായകന്‍ ബ്ലെസി തന്നെയാണ് അറിയിച്ചത്. ആഗസ്റ്റ് വരെ ജോര്‍ദാന്‍, അള്‍ജീരിയ, ഈജിപ്റ്റ്, ഇന്ത്യ തുടങ്ങിയിവിടങ്ങളില്‍ സിനിമയുടെ ചീത്രീകരണം ഉണ്ടാകുമെന്നാണ് സംവിധായകന്‍ അറിയിച്ചത്.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആടുജീവിതം നോവലിനെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ബ്ലെസി ചിത്രത്തിലൂടെയാണ്. അമലാ പോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.

നജീബിന്റെ ഭാര്യ സൈനുവായിട്ടാണ്

നജീബിന്റെ ഭാര്യ സൈനുവായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ എത്തുന്നത്. അമലയ്ക്കു പുറമെ വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം.

Read more about: prithviraj coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X