കുമാരന്റെ ചിത്രത്തില്‍ കാവ്യാ മാധവന്‍
ഗൗരവമുളള സിനിമകള്‍ ഇഷ്ടപ്പെടുന്നവരുടെ നല്ല അഭിപ്രായം നേടി ആകാശ ഗോപുരം മുന്നേറവെ, സംവിധായകന്‍ കെ പി കുമാരന്‍ അടുത്ത ചിത്രത്തിന്റെ അണിയറയിലേയ്ക്ക് കടക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ എന്റെ ഉപ്പുപ്പാക്കൊരാനയുണ്ടായിരുന്നു എന്ന നോവലാണ് കുമാരന്‍ സിനിമയാക്കുന്നത്. കാവ്യാ മാധവനായിരിക്കും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈനബയെ അവതരിപ്പിക്കുന്നത്.
കെ പി കുമാരനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആകാശഗോപുരം നിര്‍മ്മിച്ച മീഡിയന്റ് തന്നെയാണ് ന്റുപ്പാപ്പാക്കൊരാനയുണ്ടായിരുന്നുവിന്റെയും നിര്‍മ്മാതാക്കള്‍.
ജഗതി ശ്രീകുമാര്‍, ദിലീപ്, രേവതി എന്നിവര്‍ ഈ ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുമെന്നും ഉറപ്പായിട്ടുണ്ട്. 2009ല്‍ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉടന്‍ നിശ്ചയിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
ആകാശ ഗോപുരം ചിത്രങ്ങള്‍


Click it and Unblock the Notifications