Aalorukkam: 'ഒരിടത്തൊരു പുഴയുണ്ടേ ഒഴുകാതെ വയലേല'... ആളൊരുക്കത്തിലെ ഗാനം പുറത്ത്, പാട്ട് കാണാം
സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഗാനത്തിന്റെ ഓഡിയോ റിലീസ് നിര്‍വഹിച്ചത്.
ഇത്തവണത്തെ സംസ്ഥാന അവാർഡ് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. മാധ്യമപ്രവർത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ഇന്ദ്രൻസിനെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രമായിരുന്നു ആളൊരുക്കം. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ഒരിടത്തൊരു പുഴയുണ്ടേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റോണി റാഫേല്‍ സംഗീതം നിര്‍വഹിച്ച് അജേഷ് ചന്ദ്രന്‍ രചിച്ച ഗാനം പാടിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരന്‍ മാസ്റ്ററാണ്. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഗാനത്തിന്റെ ഓഡിയോ റിലീസ് നിര്‍വഹിച്ചത്.

ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു വേറിട്ട പ്രകടനമായിരുന്നു ആളൊരുക്കം എന്ന ചിത്രത്തിൽ. പല തരത്തിലുള്ള കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പപ്പുപിഷാരടി എന്ന ഓട്ടൻ തുള്ളൽ കലാകാരൻ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു. ഇന്ദ്രൻസിനെ കൂടാതെ ശ്രീകാന്ത് മേനോന്‍,അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, കലാഭവന്‍ നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
പ്രണയ ദിനത്തിനോട് അനുബന്ധിച്ച് പുറത്തു വന്ന ആളൊരുക്കത്തിന്റെ ടീസർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. കാലം കൂടുന്തോറും പ്രണയത്തിന്റെ മാധൂര്യവും കൂടി വരുമെന്നും അതു എത്ര വർഷങ്ങൾ പിന്നിട്ടാലും നമ്മളെ പിന്തുടന്നു കൊണ്ടേയിരിക്കുമെന്നും പപ്പുവാശാൻ നർമത്തിൽ ചാലിച്ചു കൊണ്ട് പറയുന്നുണ്ട്. ആ പറച്ചിൽ പ്രേക്ഷകർക്ക് ഒരു പ്രത്യേക അനുഭൂതി തന്നെയാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിന്റെ ടീസർ ജനങ്ങളിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നുവെങ്കിലും ഗാനം കൂടി പുറത്തു വന്നപ്പോൾ അതു ഒരു പടി കൂടിയിട്ടുമുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പെസഹാവ്യാഴ റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.
(ഗാനം കാണാം)


Click it and Unblock the Notifications











