ആമയും മുയലും ഓണത്തിന് തുടങ്ങും
ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓണത്തിന് തുടങ്ങും. മുഴുനീള കോമഡി ചിത്രമാണ് ആമയും മുയലും. ഇന്നസെന്റ് മാമുക്കോയ തുടങ്ങി ചിരിയുടെ താരങ്ങളെല്ലാം തന്നെ ചിത്രത്തിലുണ്ടാകും. മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രമൊരുക്കിയതിന് ശേഷമാണ് പ്രിയന്‍ പുതിയ ചിത്രവുമായി എത്തുന്നത്.
ഓണത്തിന് തുടങ്ങുന്ന ചിത്രം ക്രിസ്മസില്‍ തീയേറ്റില്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ജയസൂര്യ ആദ്യമായി പ്രിയദര്‍ശന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. മുംബൈക്കാരിയായ പിയയാണ് ചിത്രത്തില്‍ നായികയാവുന്നതെന്നാണ് അറിയുന്നത്.

കൊച്ചിയില്‍ ലാല്‍ബഹാദൂര്‍ശാസ്ത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ജയസൂര്യ. രാഷ്ട്രീയത്തില്‍ നിന്ന് ഒരു മാസത്തെ ഇടവേള എടുത്താണ് ചിത്രത്തിലഭിനയിക്കാന്‍ ഇന്നസെന്റെ് എത്തുന്നത്. ഫുള്‍ഹൗസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
ഇയ്യോബിന്റെ പുസ്തകമാണ് പുറത്തിറങ്ങാനിരിയ്ക്കുന്ന ജയസൂര്യയുടെ പുതിയ ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. മത്തായിയുടെ സുവിശേഷങ്ങള്‍, ആട് ഒരു സാധാരണ ജീവിയല്ല എന്നീ ചിത്രങ്ങളിലും ജയസൂര്യയാണ് നായകന്‍.


Click it and Unblock the Notifications