ശൂ... ആരും മിണ്ടരുത്, ആമയും മുയലും വരുന്നു
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ആമയും മുയലും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ജയസൂര്യ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ഒരു അതിഥി താരമായും എത്തുന്നു. പ്രിയദര്‍ശനൊപ്പം ഒരു സിനിമ ചെയ്യുക എന്ന എന്റെ സ്വപ്‌നം പൂര്‍ത്തിയായി എന്ന് പറഞ്ഞുകൊണ്ടാണ് അനൂപ് മേനോന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ എല്ലാവരും വായ പൊത്തി പിടിച്ചിരിക്കുന്നു. ചിലര്‍ ചുണ്ടില്‍ ചൂണ്ട് വിരല്‍ വച്ച് മിണ്ടരുതെന്ന് ആവശ്യപ്പെടുന്നു. എന്താവും കഥ എന്ന സസ്‌പെന്‍സിലാണ് പ്രേക്ഷകര്‍.
1994 ല്‍ പ്രിയന്‍ ഒരുക്കിയ 'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിന് സമാനമായിരിക്കും ആമയും മുയലുമെന്നാണ് വിവരം. തെന്നിന്ത്യന്‍ താരം പിയ ബാജ്‌പേയ് നായികയായെത്തുന്ന ചിത്രത്തില്‍ നെടുമുടിവേണു, ഇന്നസെന്റ്, കെപിഎസി ലളിത, മാമൂക്കോയ, ഹരിശ്രീ അശോകന്‍, സുകന്യ, അംബിക, നന്ദു, ഇടവേള ബാബു, കൊച്ചു പ്രേമന്‍, കൃഷ്ണ പ്രസാദ്, അന്‍വര്‍ തുടങ്ങിയ ഒരു വലിയ താനിര തന്നെയുണ്ട്.
കര്‍ണാടക അതിര്‍ത്തിയിലെ ഗൗളിപ്പാടിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് ആമയും മുയലും കഥ നടക്കുന്നത്. കാശിനാഥനായി നെടുമുടി, നല്ലവനായി ഇന്നസെന്റ്, കല്ലുവായി ജയസൂര്യ, താമരയായി പിയ വാജ്‌പേയിയും എത്തുന്നു. കൂര്‍മ ബുദ്ധിക്കാരായ ആളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവര്‍ ഒളിച്ചുവയ്ക്കുന്നു.
ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കില്‍. ഹ്യൂമറും റൊമാന്‍സും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥ. ചിരിപ്പിക്കുന്ന ത്രില്ലര്‍ എന്നാണ് പ്രിയദര്‍ശന്‍ സിനിമയെ വിളിച്ചത്. പ്രിയദര്‍ശന്‍ തന്നെയാണു കഥയും തിരക്കഥയും ഒരുക്കിയത്.


Click it and Unblock the Notifications











