»   » ഇത് മഞ്ജു വാര്യര്‍ തന്നെയാണോ...?? ഒരു ഛായാചിത്രം പോലുണ്ടല്ലോ...!!

ഇത് മഞ്ജു വാര്യര്‍ തന്നെയാണോ...?? ഒരു ഛായാചിത്രം പോലുണ്ടല്ലോ...!!

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ നായികയായെത്തുന്ന ആമി എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിലെ മഞ്ജുവിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് വൈറലാകുന്നത്.

ദിലീപിന്റെ ആദ്യകാല നായികയ്‌ക്കൊപ്പം മഞ്ജു വാര്യര്‍; ഈ നടി ഇതുവരെ എവിടെയായിരുന്നു ??

സാരിയുടുത്ത് കടല്‍തീരത്ത് മഞ്ജു ആമിയായി നില്‍ക്കുന്നതാണ് ഫോട്ടോ. ഒരു ഛായാചിത്രം വരച്ചത് പോലെയുണ്ട്.. ചിത്രത്തിലുള്ളത് മഞ്ജുവാണ് എന്ന് കണ്ടെത്തുക മഞ്ജുവിന്റെ കടുത്ത ആരാധകര്‍ക്ക് പോലും പ്രയാസമായിരിയ്ക്കും.

കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, മഞ്ജുവിന്റെ മൊഴി പുറത്ത്

ഇതാണ് ഫോട്ടോ

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മഞ്ജുവിന്റെ ചിത്രം. കമല സുരയ്യയായി മഞ്ജുവിന് എത്താന്‍ കഴിയില്ല എന്ന് പറഞ്ഞവര്‍ കാണണം. കമല എഴുന്നേറ്റ് വന്നത് പോലെ തോന്നും ഈ ചിത്രത്തില്‍ മഞ്ജുവിനെ കാണാന്‍ എന്നാണ് ചിലരുടെ അഭിപ്രായം.

വിദ്യയ്ക്ക് വച്ച് വേഷം

നേരത്തെ വിദ്യ ബാലനെ ആയിരുന്നു ആമിയായി പരിഗണിച്ചത്. വിദ്യ ബാലന്‍ പിന്മാറിയ സാഹചര്യത്തിലാണ് മഞ്ജുവിന് നറുക്ക് വീണത്. തീര്‍ത്തും വ്യത്യസ്ത ഗെറ്റപ്പില്‍ മഞ്ജു എത്തുന്ന ചിത്രം തുടക്കം മുതലേ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മഞ്ജുവിന് പുറമെ

മഞ്ജുവിന് പുറമെ മുരളി ഗോപിയും അനൂപ് മേനോനും ചിത്രത്തിലെ മറ്റ് രണ്ട് കഥാപാത്രങ്ങളാവുന്നു. ഇരുവരുടെയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഉദാഹരണം സുജാത

ആമിയ്ക്ക് പുറമെ മഞ്ജു നിലവില്‍ അഭിനയിച്ചുകൊണ്ടരിയ്ക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത, ഈ ചിത്രത്തിലും വളരെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് മഞ്ജു എത്തുന്നത്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആണ് മഞ്ജുവിന്റെ മറ്റൊരു ചിത്രം. കടുത്ത മോഹന്‍ലാല്‍ ആരാധികയായിട്ടാണ് ഈ ചിത്രത്തില്‍ മഞ്ജു എത്തുന്നത്. ഇന്ദ്രജിത്താണ് കഥയിലെ നായകന്‍.

English summary
Ace filmmaker Kamal's upcoming project Aami with Manju Warrier in the lead role, is a film looked forward by many in the Malayalam film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam