»   »  വെല്ലുവിളി സ്വീകരിച്ച് മഞ്ജു വാര്യര്‍; ഇരുണ്ട മുറിയില്‍ ഒറ്റയ്ക്കിരുന്ന് എഴുതുന്നു.. അതേ ലുക്ക്...

വെല്ലുവിളി സ്വീകരിച്ച് മഞ്ജു വാര്യര്‍; ഇരുണ്ട മുറിയില്‍ ഒറ്റയ്ക്കിരുന്ന് എഴുതുന്നു.. അതേ ലുക്ക്...

Posted By: Rohini
Subscribe to Filmibeat Malayalam

കമല സുരയ്യയുടെ ജീവിതം ആസ്പതദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

'ആമി'യാവാന്‍ പേടിയുണ്ടെന്ന് മഞ്ജു വാര്യര്‍, പേടിക്ക് പിന്നിലെ കാരണം അറിയേണ്ടേ ??

വലിയ കണ്ണടവച്ച്, സാരിയുടുത്ത്, ഇരുണ്ട മുറിയില്‍ ഇരുന്ന് മഞ്ജു എന്തോ എഴുതുന്ന ചിത്രമാണ് പോസ്റ്ററില്‍. കമല സുരയ്യയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലുക്ക് സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രന്റാകുന്നു.

ഇതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ (മാര്‍ച്ച് 23 ന്) ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് ആരംഭിച്ചു. കമല്‍ ആമി എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് മൂന്ന് നാല് വര്‍ഷം കഴിഞ്ഞു. നീണ്ട നാളത്തെ കാത്തിരിപ്പിന് ഷേമാണ് ആ സ്വപ്‌നം സാഫല്യത്തിലെത്തുന്നത്.

വിദ്യ പിന്മാറിയപ്പോള്‍

നേരത്തെ വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയുടെ റോളിലേക്ക് പരിഗണിച്ചിരുന്നത്. കാരണം പറയാതെ വിദ്യ പിന്മാറിയതോടെ ചിത്രം പ്രതിസന്ധിയിലായി. ആരെക്കെ പിന്മാറിയാലും ആമിയുമായി താന്‍ മുന്നോട്ട് പോകുമെന്ന് കമല്‍ ഉറപ്പിച്ച് പറയുകയായിരുന്നു.

മഞ്ജുവിന്റെ വരവ്

തുടര്‍ന്നാണ് പകരക്കാരിയായി മഞ്ജു വാര്യര്‍ എത്തുന്നത്. മഞ്ജു ആമിയായി അഭിനയിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആ പ്രതിഷേധങ്ങളെല്ലാം വെല്ലുവിളിയായി സ്വീകരിച്ചാണ് മഞ്ജു ആമിയായി എത്തുന്നത്.

പേടിയുണ്ട് പക്ഷെ,

ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറി എന്ന് അറിഞ്ഞപ്പോള്‍ തന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. കുറേ പേര്‍ ഇക്കാര്യം തന്നോട് അന്വേഷിച്ചിരുന്നു. ഇതൊക്കെ കഴിഞ്ഞ് വളരെ നാള്‍ കഴിഞ്ഞാണ് സംവിധായകന്‍ കമല്‍ തന്നെ വിളിച്ച് ആമിയാവാന്‍ ആവശ്യപ്പെട്ടത്. ആളുകള്‍ ഇത്രയുമധികം ഇഷ്ടപ്പെടുന്ന കഥാപാത്രമായി മാറുമ്പോള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയുമോയെന്നുള്ള പേടിയുണ്ട് - മഞ്ജു പറഞ്ഞു

തയ്യാറെടുപ്പുകള്‍

ഒറ്റപ്പാലത്ത് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആദ്യഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയാല്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അടുത്ത ഘട്ടം ആരംഭിയ്ക്കുക. മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ്, കഥാപാത്രത്തിന് ആവശ്യമായി മഞ്ജു തടി കൂട്ടേണ്ടതുണ്ട്. ഇതിനാണ് രണ്ട് മാസത്തെ ഇടവേള.

English summary
Aami first look poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam